Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​ഹ്‌​റൈ​ൻ-​ഖ​ത്ത​ർ...

ബ​ഹ്‌​റൈ​ൻ-​ഖ​ത്ത​ർ ബ​ന്ധം; സ്വാഗതം ചെയ്​ത്​ സൗദിയും ജി.സി.സി കൗൺസിലും

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ-​ഖ​ത്ത​ർ ബ​ന്ധം; സ്വാഗതം ചെയ്​ത്​ സൗദിയും ജി.സി.സി കൗൺസിലും
cancel

ജി​ദ്ദ: ബ​ഹ്‌​റൈ​നും ഖ​ത്ത​റും ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ സൗ​ദി അ​റേ​ബ്യ സ്വാ​ഗ​തം ചെ​യ്​​തു.

റി​യാ​ദി​ലെ ജി.​സി.​സി സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ്​ ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന ര​ണ്ടാ​മ​ത്​ ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ ഫോ​ളോ-​അ​പ്പ് ക​മ്മി​റ്റി യോ​ഗാ​ന​ന്ത​ര​മാ​ണ്​ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ഉ​ട​ൻ​ത​ന്നെ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു. ബ​ഹ്​​റൈ​നും ഖ​ത്ത​റും ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യേ​ണ്ട ന​ട​പ​ടി​യാ​ണെ​ന്ന്​ മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​​ന്റെ ശ​ക്തി ഉ​റ​പ്പി​ക്കു​ന്ന​താ​ണി​ത്. മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന വി​ധ​ത്തി​ൽ സം​യു​ക്ത ഗ​ൾ​ഫ് പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത് സം​ഭാ​വ​ന ചെ​യ്യു​മെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

തീ​രു​മാ​ന​ത്തെ ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി സ്വാ​ഗ​തം പ​റ​ഞ്ഞു. 2021 ജ​നു​വ​രി​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ-​ഉ​ല​യി​ൽ ന​ട​ന്ന ‘സു​ൽ​ത്താ​ൻ ഖാ​ബൂ​സ്-​ശൈ​ഖ്​ സ​ബാ​ഹ് ഉ​ച്ച​കോ​ടി’​യി​ൽ ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.

ബ​ഹ്​​റൈ​നും ഖ​ത്ത​റും ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ്ര​ശം​സി​ച്ചു. ഇ​ത് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​​ന്റെ ഭാ​വി​യെ​യും നി​ല​നി​ൽ​പ്പി​നെ​യും കു​റി​ച്ചു​ള്ള നേ​താ​ക്ക​ളു​ടെ താ​ൽ​പ​ര്യം പ്ര​ക​ട​മാ​ക്കു​ന്നു. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന ബ​ന്ധ​വും സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും അ​ണി​ക​ളു​ടെ ഐ​ക്യ​വും ഇ​തു​ൾ​ക്കൊ​ള്ളു​ന്നു​വെ​ന്നും ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു.ബ​ഹ്‌​റൈ​നും ഖ​ത്ത​റും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം തി​രി​ച്ചു​വ​രു​ന്ന​തി​നെ അ​റ​ബ് പാ​ർ​ല​മെ​ന്റും സ്വാ​ഗ​തം ചെ​യ്തു.

സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​കൂ​ല​മാ​കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്ന്​​ അ​റ​ബ്​ പാ​ർ​ല​മെൻറ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നും അ​റ​ബ് അ​ണി​ക​ളു​ടെ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ ഐ​ക്യം ആ​വ​ശ്യ​മാ​ണ്. അ​റ​ബ് മേ​ഖ​ല​യു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ലും സു​സ്ഥി​ര​ത​യി​ലും ഈ ​ന​ല്ല തീ​രു​മാ​നം പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​റ​ബ്​ പാ​ർ​ല​മെ​ന്റ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC CouncilSaudi ArabiaBahrain-Qatar relations
News Summary - Bahrain-Qatar relations; Welcome Saudi and GCC Council
Next Story