Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി...

സൗദി സ്ഥാപകദിനാഘോഷത്തിൽ പ​ങ്കെടുക്കാൻ ഓടിയും നടന്നും ബഹ്​റൈൻ യുവാക്കൾ

text_fields
bookmark_border
saudi 897675765
cancel
camera_alt

ദമ്മാം-ബഹ്​റൈൻ കോസ്​വേയിലൂടെ ഓടിവരുന്ന യുവാക്കൾ

റിയാദ്​: സൗദി സ്ഥാപകദിനാഘോഷത്തിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ നിന്ന്​ കാൽനടയായി​ ഒരുകൂട്ടം യുവാക്കൾ റിയാദിലേക്ക്​. കഴിഞ്ഞ ദിവസമാണ്​ മനാമയിൽ നിന്ന്​ കിങ്​ ഫഹദ് കോസ്‌വേ വഴി ഒരു കൂട്ടം യുവാക്കൾ സൗദിയിലേക്ക് പുറപ്പെട്ടത്​. കോസ്​വേയിലുടെ ഇവർ ഓടുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി​.

സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാനാണ്​ ബഹ്‌റൈനിൽ നിന്ന് ഞങ്ങൾ പുറപ്പെട്ടതെന്നും റിയാദിലെത്തുകയാണ്​ ലക്ഷ്യമെന്നും യുവാക്കളിലൊരാൾ പറഞ്ഞു. നടന്നും ഓടിയും റിയാദിലെത്താൻ അഞ്ച്​ ദിവസമെടുക്കും. സുരക്ഷക്കായി ആംബുലൻസുകളും ട്രാഫിക്​ പൊലീസും യുവാക്കളെ അനുഗമിക്കുന്നുണ്ട്​.

അതേസമയം ഈ വർഷത്തെ സൗദി സ്ഥാപക ദിനാഘോഷത്തിന്​ വിപുലമായ ഒരുക്കമാണ്​ സൗദിയിൽ നടന്നുവരുന്നത്​. സ്ഥാപകദിനം ഫെബ്രുവരി 23നാണെങ്കിലും 21 മുതൽ 26 വരെ കാലയളവിൽ സൗദിയിലെ വിവിധ ഭാഗങ്ങളിലും നഗരങ്ങളിലും സൗദി സാംസ്​കാരിക മന്ത്രാലയം സാംസ്​കാരികവും ചരിത്രപരവുമായ പരിപാടികൾ​ ഒരുക്കിയിട്ടുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Foundation Day Celebration
News Summary - Bahraini youth participate in the Saudi Foundation Day celebration
Next Story