ജിദ്ദയിൽ സംഗീത മേള 'ബലദ് ബീസ്റ്റ്' സമാപിച്ചു
text_fieldsജിദ്ദ: സംഗീതവും വെളിച്ചവും സമന്വയിപ്പിച്ച മാന്ത്രിക പ്രകടനത്തിലൂടെ കാണികളുടെ മനംകവർന്ന് 'ബലദ് ബീസ്റ്റ്' സമാപിച്ചു. ചരിത്രമേഖലയായ ജിദ്ദ അൽബലദിലാണ് രണ്ടുദിവസം നീണ്ട സംഗീത സാംസ്കാരിക പരിപാടികൾ അരങ്ങേറിയത്. മ്യൂസിക് എൻറർടൈൻമെൻറ് കമ്പനിയായ 'മിഡിൽ ബീസ്റ്റ്' ആണ് പരിപാടി സംഘടിപ്പിച്ചത്.
ആദ്യമായാണ് ഇങ്ങനെയൊരു സംഗീത അരങ്ങേറ്റത്തിന് ചരിത്രനഗരം സാക്ഷിയാകുന്നത്. ബലദിലെ പഴയ ചത്വരങ്ങളെല്ലാം വർണാഭമായ പ്രകാശവിതാനങ്ങളാൽ അലങ്കരിച്ചിരുന്നു. പ്രമുഖരായ പ്രാദേശിക, അന്തർദേശീയ കലാകാരന്മാരുടെ രണ്ട് ദിവസം നീണ്ട അതിശയിപ്പിക്കുന്ന തത്സമയ പ്രകടനങ്ങൾ ആസ്വദിക്കാൻ 25,000-ത്തിലധികം സ്വദേശികളും വിദേശികളുമായ സംഗീതപ്രേമികളാണ് ചരിത്ര നഗരിയിലെത്തിയത്. 70-ലധികം പ്രാദേശിക, മേഖല, അന്തർദേശീയ കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.