സൗദിയിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമം; യമനിൽ 15 ഹൂതികൾ കൊല്ലപ്പെട്ടു
text_fieldsജിദ്ദ: സൗദി ലക്ഷ്യമാക്കി യമനിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ തൊടുക്കാനുള്ള ശ്രമത്തിനിടെ 15 ഹൂതികൾ കൊല്ലപ്പെ ട്ടു. സഅദ പ്രവിശ്യയിലെ അൽ തയ്യാർ ഡിസ്ട്രിക്ടിൽ നിന്നാണ് സൗദി ലക്ഷ്യമാക്കി മിസൈലാക്രമണ ശ്രമം ഉണ്ടായത് എന്ന ് അൽ അറബിയ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചയാണ് സംഭവം.
യമൻ സമാധാനശ്രമങ്ങൾ തുടരുന്നതിനിടെയാണ് സൗദിക്ക് നേരെ ആക്രമണ ശ്രമം. സ്വീഡൻ കരാർ പാലിക്കാൻ ഹൂതികൾക്ക് താൽപര്യമില്ലെന്ന് അറബ് സഖ്യസേന കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഹൂതി വിഘടന വാദികള്‍ ഹുദൈദ തുറമുഖത്തു നിന്നും ഹുദൈദ നഗരത്തില്‍ നിന്നും പിന്‍മാറാന്‍ തയാറാവാത്തതാണ് പ്രശ്നം.
യമനിലേക്കുള്ള യു.എന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത് കഴിഞ്ഞ ദിവസം ഹൂതികളുമായി ചര്‍ച്ച നടത്തുകയും ഹുദൈദയില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ദൗത്യം വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ യു.എന്‍ പ്രതിനിധി യമനില്‍ നിന്ന് തിരിച്ചുപോയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വീഡനില്‍ നടന്ന വെടിനിര്‍ത്തല്‍ കരാറിെൻറ അടിസ്ഥാനത്തില്‍ സമാധാന നീങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പാട്രിക് കാമററ്റും ഹൂതികള്‍ നിബന്ധനകള്‍ പാലിക്കാത്തതായി കുറ്റപ്പെടുത്തിയിരുന്നു. നവംബറിലാണ് വെടിനിർത്തൽ പ്രഖ്യാപനം ഹൂതികളുടെ ഭാഗത്ത് നിന്നുണ്ടായത്. യു.എൻ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങൾക്ക് സൗദി നേതൃത്വം നൽകുന്ന അറബ് സഖ്യസേന എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സൗദി തലസ്ഥാനമായ റിയാദിലേക്കടക്കം നിരവധി തവണയാണ് ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. പുതിയ സാഹചര്യങ്ങൾ സമാധാനം ഇനിയും അകലെയാണെന്നാണ് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.