റിയാദിന് നേരെ ബാലിസ്റ്റിക് മിസൈൽ; വ്യോമസേന തകർത്തു
text_fieldsറിയാദ്: റിയാദ് ലക്ഷ്യമാക്കി യമൻ വിമതരായ ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ റോയൽ സൗദി വ്യോമ പ്രതിരോധ സേന നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ഹൂതികൾ മിസൈലാക്രമണം നടത്താൻ തുനിഞ്ഞതെന്നും എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് സൗദി വ്യോമസേന പാട്രിയറ്റ് മിസൈലുകള് തൊടുത്ത് ആകാശത്ത് വെച്ച് തകര്ക്കുകയായിരുന്നെന്നും സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി വാർത്തക്കുറിപ്പിൽ അറിയിച്ചു. തകർന്ന മിസൈലിെൻറ അവശിഷ്ടം നഗരപ്രാന്തങ്ങളിലെ ജനവാസ മേഖലയിലുൾപ്പെടെ വീണെങ്കിലും ജീവനോ സ്വത്തിനോ നാശമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാകൃതവും നിരുത്തരവാദപരവുമായ സമീപനമാണ് ഹൂതികളുടേതെന്നും അതിെൻറ തെളിവാണ് സാധാരണക്കാരായ ജനങ്ങളെയും അവരുടെ സ്വത്തുക്കളെയും നശിപ്പിക്കൽ ലക്ഷ്യമാക്കി മിസൈലാക്രമണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദൈവിക മൂല്യങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനമാണിത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും അതിെൻറ പരമ്പരാഗത നിയമങ്ങൾക്കും അനുസൃതമായി പ്രതിരോധ മന്ത്രാലയം രാജ്യരക്ഷക്കും ജനങ്ങളുടെ സുരക്ഷക്കും ആവശ്യമായ പ്രതിരോധ മാർഗങ്ങൾ അവലംബിക്കുമെന്നും ഉചിത നിയമനടപടികൾ സ്വീകരിക്കുമെന്നും തുർക്കി അൽമാലികി പറഞ്ഞു.
റിയാദിനും അതിർത്തി പട്ടണമായ ജീസാനും നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണ ശ്രമത്തെ ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. ജനങ്ങൾക്കും സ്വത്തിനും നേരെ സായുധ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ഹൂതി ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ അഭിപ്രായപ്പെട്ടു. സ്വന്തം ഭൂഭാഗത്തിെൻറ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷക്കും രാജ്യത്തിെൻറ സ്ഥിരതക്കും വേണ്ടി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ഹൂതി ഭീകരതയെ ഗൾഫ് രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മ ജി.സി.സിയുടെ സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്റഫ് ശക്തമായി അപലപിച്ചു.
മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് തടഞ്ഞ സൗദി വ്യോമസേനയുടെ നടപടിയെ അദ്ദേഹം പ്രശംസിച്ചു. ബഹ്റൈൻ, കുവൈത്ത്, ജോർഡൻ എന്നീ അയൽ രാജ്യങ്ങളും അപലപിച്ചു. സൗദിക്ക് ശക്തമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.