Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബോ​ട്ട്​ ത​ക​ർ​ന്ന്​...

ബോ​ട്ട്​ ത​ക​ർ​ന്ന്​ ചെ​ങ്ക​ട​ലി​ൽ അ​ക​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശി​യെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
rescue
cancel
camera_alt

ബോ​ട്ട്​ ത​ക​ർ​ന്ന്​ ചെ​ങ്ക​ട​ലി​ൽ അ​ക​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശി പൗ​​ര​നെ സൗ​ദി അ​തി​ർ​ത്തി

സു​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

യാം​ബു: ബോ​ട്ട്​ ത​ക​ർ​ന്ന്​ ചെ​ങ്ക​ട​ലി​ൽ അ​ക​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശി പൗ​ര​നെ സൗ​ദി അ​തി​ർ​ത്തി സു​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ബോ​ട്ടി​ൽ സ​ഞ്ച​രി​ക്കു​​മ്പോ​ൾ പ്ര​ക്ഷു​ബ്​​ധ​മാ​യ ക​ട​ലി​ൽ ബോ​ട്ട്​ ത​ക​രു​ക​യും ഇ​യാ​ൾ ക​ട​ലി​ലേ​ക്ക്​ വീ​ഴു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ​സേ​ന​യു​ടെ കീ​ഴി​ലു​ള്ള സെ​ർ​ച്ച്​ ആ​ൻ​ഡ്​ റെ​സ്​​ക്യു ടീം ​എ​മ​ർ​ജ​ൻ​സി ബോ​ട്ടു​ക​ളി​ൽ കു​തി​ച്ചെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സു​ര​ക്ഷി​ത​നാ​ണെ​ന്ന്​ ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ണ്ടാ​വു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ബോ​ട്ടു​മാ​യി ക​ട​ലി​ൽ ഇ​റ​ങ്ങും മു​മ്പ് സ​മു​ദ്ര സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും വേ​ണ​മെ​ന്ന്​ ബോ​ർ​ഡ​ർ ഗാ​ർ​ഡ്​​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

യാ​ത്ര​ക്ക്​ മു​മ്പ്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ മ​ക്ക, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ 911, മ​റ്റി​ട​ങ്ങ​ളി​ൽ 994 എ​ന്നീ എ​മ​ർ​ജ​ൻ​സി ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച്​ സ​ഹാ​യ​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും തേ​ട​ണ​മെ​ന്നും ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ർ​മ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Bangladeshi rescued from boat wreck in Red Sea
Next Story