1000 പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റൊരുക്കി ഐ.സി.എഫ്
text_fieldsറിയാദ്: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാട്ടിലെത്തി തിരിച്ചുപോകാനാവാതെയും ജോലി നഷ്ടപ്പെട്ടും ദുരിതമനുഭവിക്കുന്ന 1000 പ്രവാസി കുടുംബങ്ങൾക്ക് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സൗദി നാഷനൽ കമ്മിറ്റി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. സൗദിയിലെ 532 പ്രാദേശിക യൂനിറ്റ് ഘടകങ്ങൾ മുഖേന പ്രത്യേക സർവേ നടത്തിയാണ് കേരളത്തിലെയും നീലഗിരി (തമിഴ്നാട്) ഉൾപ്പെടെയുള്ള 15 ജില്ലകളിൽ നിന്നായി 1000 ഗുണഭോക്താക്കളെ കണ്ടെത്തിയത്.
കേരള മുസ്ലിം ജമാഅത്തിെൻറ ആഭിമുഖ്യത്തിൽ 'റമദാൻ ആത്മ വിചാരത്തിെൻറ കാലം' എന്ന ശീർഷകത്തിൽ നാട്ടിലും വിദേശത്തും നടന്നു വരുന്ന കാമ്പയിെൻറ ഭാഗമായാണ് ഭക്ഷണക്കിറ്റ് വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ നിർവഹിച്ചു. നാഷനൽ പ്രസിഡൻറ് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു.
പി.ടി.എ റഹീം എം.എൽ.എ സമർപ്പണ സംഗമം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല, ഐ.സി.എഫ് നേതാക്കളായ അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, അബൂബക്കർ അൻവരി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ, ജില്ല ജനറൽ സെക്രട്ടറി കലാം മാവൂർ, പി.ടി.സി. മുഹമ്മദലി മാസ്റ്റർ, മുഹമ്മദലി മാസ്റ്റർ മഹ്ളറ എന്നിവർ പ്രസംഗിച്ചു. മുക്കം അബ്ദുറശീദ് സഖാഫി സ്വാഗതവും അശ്റഫലി കീഴുപറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.