സർക്കാറിനെ പ്രവാസി കുടുംബങ്ങൾ പിന്തുണക്കണം –ഇടതുപക്ഷം റിയാദ്
text_fieldsറിയാദ്: പ്രവാസികൾക്കുവേണ്ടി ലോകകേരള സഭയും 3500 രൂപയുടെ പെൻഷനും വിവിധങ്ങളായ ക്ഷേമ പദ്ധതികളും നടപ്പാക്കിയ ഇടതുപക്ഷ സർക്കാറിെൻറ തുടർഭരണം പ്രവാസികളുടെ നന്മയും നാടെൻറ വളർച്ചയും ഉറപ്പുനൽകുന്നുവെന്ന് നവോദയയുടെ ആഭിമുഖ്യത്തിൽ റിയാദ് അപ്പോളോ ഡിമോറ ഹാളിൽ സംഘടിപ്പിച്ച 'ഇ.എം.എസ്-എ.കെ.ജി അനുസ്മരണവും തെരഞ്ഞെടുപ്പ് കൺവെൻഷനും' പരിപാടിയിൽ സംസാരിച്ച എൽ.ഡി.എഫ് സ്ഥാനാർഥികൾ പറഞ്ഞു. ബാലുശ്ശേരിയിലെ ഇടതു സ്ഥാനാർഥി അഡ്വക്കറ്റ് സച്ചിൻ ദേവ്, നിലമ്പൂരിലെ ഇടതു സ്ഥാനാർഥി പി.വി. അൻവർ, കൽപറ്റയിലെ സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ, എലത്തൂരിലെ സ്ഥാനാർഥി സി.കെ. ശശീന്ദ്രൻ, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവരാണ് യോഗത്തെ ഓൺലൈൻ വഴി അഭിസംബോധന ചെയ്തത്. കൺവെൻഷനിൽ റിയാദിലെ ഇതര ഇടതുപക്ഷ സംഘടനകളായ ന്യൂ ഏജ്, ഐ.എം.സി.സി തുടങ്ങിയ സംഘടനകളും ഇടതുപക്ഷ സാമൂഹികപ്രവർത്തകരും പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഇടതുപക്ഷം റിയാദ് എന്ന പേരിൽ കൂട്ടായി നടത്താൻ ഇടതു സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
യോഗം നവോദയ സ്ഥാപകാംഗം കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിൽ ഇന്നുവരെ പ്രവാസികൾക്കായി എന്തെങ്കിലും ചെയ്ത അനുഭവം ഇടതു ഭരണത്തിൽ മാത്രമാണുണ്ടായതെന്നും പ്രവാസി വകുപ്പ് രൂപംകൊണ്ടശേഷം യു.ഡി. എഫ് രണ്ടുതവണ അധികാരത്തിൽ വന്നെങ്കിലും പേരിനുപോലും പ്രവാസികൾക്കായി ഒരു പദ്ധതി ആവിഷ്കരിക്കാൻ കഴിഞ്ഞില്ലെന്നും സുധീർ വിമർശിച്ചു. പൂക്കോയ തങ്ങൾ ഇ.എം.എസ്-എ.കെ.ജി അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹിക അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ പോരാടിയ ഇ.എം.എസിെൻറയും എ.കെ. ജിയുടെയും ജീവിതമാതൃകകൾ ഫാഷിസത്തിനും വർഗീയതക്കുമെതിരെയുള്ള പോരാട്ടത്തിന് വഴിവിളക്കാകണമെന്ന് പൂക്കോയ തങ്ങൾ പറഞ്ഞു. റഷീദ് (ഐ.എം.സി.സി), രാജൻ നിലമ്പൂർ (ന്യൂ ഏജ്), ഹരികൃഷ്ണൻ, ക്ലീറ്റസ്, ബാബുജി, ഗ്ലാഡ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവോദയ പ്രസിഡൻറ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും ബാബുജി നന്ദിയും പറഞ്ഞു.
പ്രകടന പത്രിക പുതിയ കേരളത്തിെൻറ മാർഗരേഖയെന്ന് നവോദയ
റിയാദ്: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്നു തെളിയിച്ച എൽ.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടന പത്രിക ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് നവോദയ റിയാദ് വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രകടന പത്രികയിലെ 95 ശതമാനവും നടപ്പാക്കി എന്നതാണ് എൽ.ഡി.എഫിെൻറ വിശ്വാസ്യത. കൂടാതെ തങ്ങൾക്ക് നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങളേ പറയാറുള്ളൂ എന്ന് മുഖ്യമന്ത്രിയും ആവർത്തിച്ചത് അതിെൻറ വിശ്വാസ്യത വർധിപ്പിക്കുന്നു. ക്ഷേമനിധി ഘട്ടംഘട്ടമായി 2500 രൂപയായി വർധിപ്പിക്കും, പ്രവാസി പുനരധിവാസ പദ്ധതി നടപ്പാക്കും, മുഴുവൻ ആദിവാസി-പട്ടികജാതി വിഭാഗങ്ങൾക്കും വീട്, പ്രതിവർഷം ഒന്നരലക്ഷം പുതിയ വീടുകൾ, വീട്ടമ്മമാർക്ക് പെൻഷൻ, 5000 കോടി രൂപയുടെ തീരദേശ പാക്കേജ്, 40 ലക്ഷം തൊഴിലവസരം, റബറിന് 250 രൂപയുടെ താങ്ങുവില തുടങ്ങി കേരള ജനതയുടെയാകെ ക്ഷേമം ഉറപ്പാക്കുന്ന പ്രകടന പത്രിക പ്രവാസികൾക്കും ശുഭപ്രതീക്ഷയാണ് സമ്മാനിക്കുന്നത്. നല്ലൊരു നാളെയുടെ സൃഷ്ടിക്കായി പ്രവാസി കുടുംബങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളണമെന്ന് ഭാരവാഹികർ അറിയിച്ചു.
മണ്ഡലത്തിലെ ഭൂരിപക്ഷം വർധിപ്പിക്കും –ജിദ്ദ വേങ്ങര മണ്ഡലം കെ.എം.സി.സി
ജിദ്ദ: വേങ്ങര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി, മലപ്പുറം മണ്ഡലം ലോക്സഭ സ്ഥാനാർഥി അബ്ദുസ്സമദ് സമദാനി എന്നിവരുടെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിന് ജിദ്ദ വേങ്ങര മണ്ഡലം കെ.എം.സി.സി കർമപദ്ധതികളാവിഷ്കരിച്ചു. കഴിഞ്ഞ യു.ഡി.എഫ് സാരഥികൾ ചെയ്ത വികസനപ്രവർത്തനങ്ങളെയും, സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ അഴിമതിെയയും വർഗീയ ഫാഷിസ്റ്റ് ദുർഭരണെത്തയും, പ്രവാസികളോടുള്ള അവഗണനകളും ഉയർത്തിക്കാണിച്ച് പ്രചാരണം നടത്തും.
സോഷ്യൽ മീഡിയയിലൂടെയും െതരഞ്ഞെടുപ്പിെൻറ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കി പ്രവാസി കുടുംബങ്ങളുടെയും ബന്ധുക്കളുടെയും വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് പോൾ ചെയ്യുന്നതിന് വേണ്ട കാമ്പയിൻ നടത്താനും തീരുമാനിച്ചു. ആക്ടിങ് പ്രസിഡൻറ് എ.കെ. യൂനുസ് സലീമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം, സൗദി നാഷ നൽ കെ.എം.സി.സി സെക്രട്ടേറിയറ്റ് അംഗം മജീദ് പുകയൂർ, എ.കെ. ബാവ, ഇ.വി. നാസർ, ശിഹാബ് കണ്ണമംഗലം, സലാഹുദ്ദീൻ വാളകുട, അഷ്റഫ് ചുക്കൻ, റഷീദ് എ.ആർ നഗർ എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി ഇബ്രാഹിം മുക്കിൽ സ്വാഗതവും നാസർ കാരാടൻ നന്ദിയും പറഞ്ഞു.
അഴിമതിക്കും അനീതിക്കുമെതിരിൽ കേരളം വിധിയെഴുതും –കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി
ജിദ്ദ: കേരള സംസ്ഥാനത്തെ പാടെ ദുർബലമാക്കിയ അഞ്ചുവർഷമാണ് കഴിഞ്ഞുപോയതെന്നും കോവിഡ് പ്രതിസന്ധികാലത്ത് പ്രവാസികൾക്ക് താങ്ങാവേണ്ട സർക്കാർ അനീതിയാണ് നടത്തിയതെന്നും ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി അഭിപ്രായപ്പെട്ടു. ശറഫിയ ഇമ്പീരിയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
എൽ.ഡി.എഫ് പ്രകടനപത്രിക: നവകേരളസൃഷ്ടിക്കായി മറ്റൊരു ചുവടുകൂടി –റിയാദ് കേളി
റിയാദ്: എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രിക കേരളത്തിെൻറ വികസനസ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതോടൊപ്പം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ സന്തോഷകരമാക്കാനുതകുമെന്ന് കേളി കലാസാംസ്കാരിക വേദി പ്രസ്താവനയിൽ അറിയിച്ചു.
പ്രകടനപത്രികകൾ തെരഞ്ഞെടുപ്പിന് മുമ്പ് മോഹനവാഗ്ദാനങ്ങൾ നൽകി വോട്ടുതട്ടിയെടുക്കാനുള്ള ഉപാധിയല്ലെന്നും തങ്ങൾ ഭരണത്തിലേറിയാൽ നടപ്പിലാക്കാനുള്ള പദ്ധതികളുടെ രൂപരേഖയാണെന്നും കഴിഞ്ഞ അഞ്ചു വർഷത്തെ എൽ.ഡി.എഫിെൻറ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് മനസ്സിലായിരിക്കുകയാണ്. പിണറായിസർക്കാറിെൻറ അഞ്ചു വർഷത്തെ ഭരണത്തെ വിലയിരുത്തിയും പുതിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെ വിലയിരുത്തിയും എൽ.ഡി.എഫിനെ ജനങ്ങൾ വീണ്ടും ഭരണത്തിലേറ്റുമെന്ന് കേളി സെക്രേട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ക്ഷേമ പെൻഷനുകൾ 2500 രൂപ, വീട്ടമ്മമാർക്ക് പെൻഷൻ, 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പൊതുമേഖലയോടുള്ള കരുതൽ, 15,000 സ്റ്റാർട്ടപ്പുകൾ, പ്രവാസി പുനരധിവാസം, ദാരിദ്ര്യനിർമാർജനം, കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കൽ എന്നിവ പ്രകടനപത്രികയിലുള്ള വാഗ്ദാനങ്ങളിൽ ചിലത് മാത്രമാണ്. കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും സുരക്ഷയും സമാധാനവും ക്ഷേമവും ഉറപ്പുവരുത്തുന്നതോടൊപ്പം കേരളത്തിെൻറ അടുത്ത 20 വർഷം എങ്ങനെ ആയിരിക്കും എന്നും പ്രകടനപത്രിക വിഭാവനം ചെയ്യുന്നു. കേരളത്തിെൻറ സർവതോമുഖമായ വികസനം മുന്നിൽകണ്ട് കേരളത്തിലെ മുഴുവൻ ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തയാറാക്കിയ പ്രകടനപത്രിക സ്വാഗതം ചെയ്യുന്നതായി കേളി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.