ബഷീർ ഓർമ ദിനം ആചരിച്ചു
text_fieldsദമ്മാം: കലാലയം സാംസ്കാരിക വേദി ദമ്മാം സോണിെൻറ കീഴിൽ ബഷീർ ഓർമദിനം ‘മാങ്കോസ്റ്റീൻ ബഷീർ സാഹിത്യതീരങ്ങളിൽ’ എന്ന പേരിൽ ആചരിച്ചു. മാപ്പിള കല അക്കാദമി അംഗം മാലിക് മഖ്ബൂൽ ഉദ്ഘാടനം ചെയ്തു. ബഷീറിെൻറ എഴുത്തുകൾ കാലതീതമായി മനുഷ്യഹൃദയങ്ങളിൽ വസന്തം നിറക്കുന്നവയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദമ്മാം റോസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാസ് സഖാഫി അധ്യക്ഷത വഹിച്ചു.
ബഷീർ ഓർമദിനത്തിെൻറ ഭാഗമായി ബഷീറിയൻ ഭാഷകളുടെ സവിശേഷതകൾ, ബഷീർ കൃതികളുടെ സാമൂഹിക സ്വാധീനം, നർമബോധം ബഷീറിെൻറ കൃതികളിൽ, പ്രകൃതിയും ബഷീറും, സ്ത്രീ ബഷീറിെൻറ കൃതികളിൽ, ബഷീർ കഥാപാത്രങ്ങളുടെ ജൈവികത എന്നീ വിഷയങ്ങളിൽ ജയൻ ജോസഫ് (മലയാളി സമാജം), മുഷാൽ (സൗദി മലയാളി സമാജം), മുസ്തഫ മുക്കൂട് (കലാലയം സാംസ്കാരിക വേദി), റെംജു റഹ്മാൻ (ആർ.എസ്.സി), സലീം പുതിയവീട്ടിൽ (നവോദയ), സിദ്ധീഖ് ഇർഫാനി കുനിയിൽ (ഐ.സി.എഫ്) എന്നിവർ അവതരണങ്ങൾ നടത്തി. ലുഖ്മാൻ വിളത്തൂർ ചർച്ചകളെ സംഗ്രഹിച്ചു. ജിഷാദ് ജാഫർ സ്വാഗതവും ബഷീർ വയനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.