കലാലയം സാംസ്കാരിക വേദി ബഷീർ ഓർമദിനം ആചരിച്ചു
text_fieldsജിദ്ദ: ബഷീർ ഓർമദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി ജിദ്ദ സിറ്റി ഘടകത്തിന് കീഴിൽ ‘മാങ്കോസ്റ്റീൻ’ ബഷീർ സാഹിത്യ തീരങ്ങൾ എന്ന ശീർഷകത്തിൽ ബഷീർ ഓർമദിനം ആചരിച്ചു. ഒരാളുടെ സാഹിത്യസൃഷ്ടി ഒരു തവണ വായിച്ചു, പിന്നീട് പലതവണ വായിക്കുമ്പോഴും വ്യത്യസ്തമായ രീതിൽ പുതിയ മാനത്തിലും തലത്തിലും അനുഭവപ്പെടുകയും നിരീക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ അതിനെയാണ് ക്ലാസിക് രചനകൾ എന്ന് പറയുകയെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഈ ഗണത്തിൽ പൊളിറ്റിക്കൽ കറക്ട്നെസ്, രാഷ്ട്രീയ മത സാമൂഹികമായതും മറ്റ് പൊതുവായി പരിഗണിക്കപ്പെടേണ്ട ജൈവീകമായ ഏതു അളവുകോൽ വെച്ചു നിജപ്പെടുത്തിയാലും ബഷീർ സാഹിത്യം മലയാളവായന ശ്രേണിയിൽനിന്ന് ലോകോത്തര നിലവാരത്തിലാണ് എന്നു ചർച്ചയിൽ സംസാരിച്ചവർ അഭിപ്രായപെട്ടു.
രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി ചെയർമാൻ ജാബിർ നഈമി അധ്യക്ഷത വഹിച്ചു. റഷീദ് പന്തല്ലൂർ (ജിദ്ദ ഐ.സി.എഫ്) പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ‘ബഷീറിെൻറ സാഹിത്യലോകം’ ഷാജു അത്താണിക്കൽ (ഗ്രന്ഥപുര ജിദ്ദ), ‘ബഷീറിെൻറ യാത്രാലോകം’ ഷക്കീർ സുലൈമാനിയ (സംസ്കാരിക വേദി അംഗം), ‘ബഷീറിെൻറ നോവലുകൾ’ സിദ്ദീഖ് മുസ്ലിയാർ (രിസാല സ്റ്റഡി സർക്കിൾ) എന്നിവർ സംസാരിച്ചു. നാഷനൽ കലാശാല അംഗം ഖലീൽ റഹ്മാൻ കൊളപ്പുറം മോഡറേറ്ററായിരുന്നു. കലാലയം പ്രൈം സെക്രട്ടറി സകരിയ അഹ്സനി സ്വാഗതവും കലാലയം ഫസ്റ്റ് സെക്രട്ടറി കാജാ സഖാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.