Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിലെ ആദ്യ വനിത...

റിയാദിലെ ആദ്യ വനിത ബാസ്​കറ്റ്​ബാൾ ടൂർണമെൻറിന്​ തുടക്കമായി

text_fields
bookmark_border
റിയാദിലെ ആദ്യ വനിത ബാസ്​കറ്റ്​ബാൾ ടൂർണമെൻറിന്​ തുടക്കമായി
cancel
റിയാദ്​: റിയാദിൽ വനിതകളുടെ ആദ്യ ബാസ്​കറ്റ്​ബാൾ ടൂർണമ​െൻറിന്​ ശനിയാഴ്​ച തുടക്കമായി. ലീഡേഴ്​സ്​ പ്രിപറേഷൻ ഇൻസ്​റ്റിറ്റ്യൂട്ട്​ സ്​റ്റേഡിയത്തിൽ നടക്കുന്ന ടൂർണമ​െൻറിൽ എട്ടുടീമുകളാണ്​ പ​െങ്കടുക്കുന്നത്​. അൽഅസീം, അൽതഹാദി, റിയാദ്​ ഇൗഗിൾസ്​, ലിങ്ക്​, സ്​റ്റാലിയൻസ്​, റിബൽസ്​, റിയാദ്​ എലൈറ്റ്​, ടൈറ്റാനിയം ടീമുകളാണ്​ അവ. റിയാദ്​ എലൈറ്റ്​സും സ്​റ്റാലിയൻസും തമ്മിലായിരുന്നു ആദ്യ മത്സരം. സൗദി മാസ്​ പാർട്ടിസിപ്പേഷൻ ഫെഡറേഷ​​െൻറ കാർമികത്വത്തിലാണ്​ ടൂർണമ​െൻറ്​ സംഘടിപ്പിച്ചിരിക്കുന്നത്​. മാർച്ച്​ 10 നാണ്​ ഫൈനൽ. വനിതകൾക്ക്​ മാത്രമാണ്​ കളി കാണാൻ പ്രവേശനം ഉള്ളത്​. പ്രവേശനം സൗജന്യമാണ്​. കഴിഞ്ഞവർഷം നവംബറിൽ കിങ്​ അബ്​ദുല്ല സ്​പോർട്​സ്​ സിറ്റിയിൽ ജിദ്ദയിലെ ആദ്യത്തെ വനിത ബാസ്​കറ്റ്​ബാൾ ടൂർണ​മ​െൻറ്​ നടന്നിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudibasketballgulf newsmalayalam news
News Summary - basketball-saudi-gulf news
Next Story