Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബി.ബി.സി ഡോക്യൂമെൻററി...

ബി.ബി.സി ഡോക്യൂമെൻററി വിവാദം; പിന്നിൽ ആർ.എസ്​.എസ്​ ബുദ്ധിയെന്ന്​ സംശയം -അഡ്വ. ബി.ആർ.എം. ഷഫീർ

text_fields
bookmark_border
ബി.ബി.സി ഡോക്യൂമെൻററി വിവാദം; പിന്നിൽ ആർ.എസ്​.എസ്​ ബുദ്ധിയെന്ന്​ സംശയം -അഡ്വ. ബി.ആർ.എം. ഷഫീർ
cancel
camera_alt

കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ ദമ്മാമിൽ വാർത്താസമ്മേളനത്തിൽ

ദമ്മാം: പ്രത്യക്ഷത്തിൽ മോദിക്കും ഫാഷിസത്തിനും എതിരെന്ന്​ തോന്നിപ്പിക്കുമെങ്കിലും ഗുജറാത്ത്​​ കലാപത്തിന്റെ ഓർമയുണർത്തുന്ന ബി.ബി.സി ഡോക്യുമെൻററിക്കും വിവാദത്തിനും പിന്നിൽ ആർ.എസ്​.എസ്​ ബുദ്ധി കേന്ദ്രമാണോ എന്ന്​ സംശയമുണ്ടെന്ന്​​ കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ പറഞ്ഞു.

ഭാരത്​ ജോഡോ യാത്ര പ്രചാരണാർഥം​ ഒ.ഐ.സി.സി ദമ്മാം ഘടകം സംഘടിപ്പിക്കുന്ന പരിപാടിയിൽ പ​ങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. കലാപങ്ങളിലെ അക്രമങ്ങളെ തങ്ങളുടെ അംഗീകാരങ്ങളാക്കി മാറ്റി ജയിച്ചു കയറിവരാണ്​ ബി.ജെ.പിക്കാർ.

അതേ തന്ത്രം 20 കൊല്ലങ്ങൾക്ക്​ ശേഷം പുതിയ ഒരു തലമുറയോട്​ പറയാനുള്ള ശ്രമമാണോ ഈ ഡോക്യൂമെൻററി എന്ന്​ സംശയിക്കണം. എതിർക്കുന്നവരെ വിലക്ക്​ വാങ്ങുന്ന തന്ത്രമാണ്​ ബി.ജെ.പി​യുടേത്​. ഫാഷിസത്തെ എതിർത്തിരുന്ന എൻ.ഡി.ടി.വിയെ അംബാനിയെക്കൊണ്ട്​ വാങ്ങിപ്പിച്ചവർ ബി.ബി.സിയേയും വാങ്ങിയോ എന്ന്​ കാലം തെളിയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അനിൽ ആൻറണിയുടെ അഭിപ്രായം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്സിലെ ഒരു നേതാവും അതിനെ പിന്തുണച്ച്​ രംഗത്ത്​ വന്നിട്ടില്ല. രാഹുൽ ഗാന്ധി നടത്തുന്ന ​ഭാരത്​ ജോഡോ യാത്ര ഗാന്ധിജിക്ക്​ ശേഷം പുതിയ ചരിത്രം സൃഷ്​ടിച്ചിരിക്കുകയാണ്​. കോൺഗ്രസ്സ്​ ഫാഷിസത്തിന്​ മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണിത്​. ഇന്ത്യയിൽ ഇന്ന്​ നിലവിലുള്ള മൂന്നാം മുന്നണി ബി.ജെ.പിയെ പ്രതിരോധിക്കാനല്ല, മറിച്ച്​ എതിർ ശബ്​ദങ്ങളെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്​.

ആർ.എസ്.എസ്​ രൂപം കൊണ്ടത്​ 1925ൽ ആണങ്കിലും 2000ാം ആണ്ടിന്​ ശേഷം തങ്ങൾക്ക്​ വേണ്ടി സൃഷ്​ടിച്ച രണ്ട്​ കാര്യങ്ങളാണ്​ ആം ആദ്​മി പാർട്ടിയും ഉവൈസിയുടെ പാർട്ടിയും. കോൺഗ്രസ്സിനെ തകർത്ത്​ ബി.ജെ.പിക്ക്​ വഴിയൊരുക്കലാണ്​ ഇത്​ രണ്ടിന്റേയും ലക്ഷ്യം. ഇ.ഡിയും, ജയിലും കാണിച്ച്​ നേതാക്കളെ ഭീഷണിപ്പെടുത്തി തങ്ങളുടെ അധികാര സാമ്രാജ്യം വലുതാക്കുകയാണ്​ ബി.ജെ.പി. എന്നാൽ ഈ പ്രലോഭനങ്ങളെ അതിജയിച്ച കോൺഗ്രസ്സ്​ നേതാക്കളെ മാധ്യമങ്ങൾ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം കൂറ്റപ്പെടുത്തി.

കേരളത്തിൽ ബി.ജെ.പിക്ക്​ അനുകൂല പാതയൊരുക്കുകയാണ്​ പിണറായി വിജയന്റെ ദൗത്യം. ന്യൂനപക്ഷ സംരക്ഷകരെന്ന അവകാശവാദമുയർത്തുകയും പിന്നിലുടെ ന്യൂനപക്ഷ പീഢകരായി മാറുകയും ചെയ്യുകയാണ്​ നിലവിലെ സർക്കാർ. എല്ലാ പ്രതിസന്ധികളേയും അതിജയിച്ച്​ കോൺഗ്രസ്സ്​ തിരികെ വരികതന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം അഹമ്മദ്​ പുളിക്കൻ, ഒ.ഐ.സി.സി റീജനൽ പ്രസിഡൻറ്​ ബിജു കല്ലുമല, റഫീഖ്​ കൂട്ടിലങ്ങാടി, ചന്ദ്ര മോഹൻ, ലാൽ അമീൻ എന്നിവരും പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:controversybbs documentary
News Summary - BBC Documentary Controversy-Doubt that RSS is behind it - BRMShafir
Next Story