ബീകോൺ കൺസൽട്ടൻസി ഗ്രൂപ് റിയാദിൽ പ്രവർത്തനമാരംഭിച്ചു
text_fieldsറിയാദ്: പ്രമുഖ സേവന ഏജൻസിയായ ബീകോൺ മാനേജ്മെന്റ് കൺസൽട്ടൻസി ഗ്രൂപ് റിയാദ് ഒലയയിൽ പ്രവർത്തനമാരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.30ന് റിയാദിലെ സാമൂഹിക-സാംസ്കാരിക-വാണിജ്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഒലയ അൽ അർസിലാണ് പുതിയ ഓഫിസ് തുറന്നത്.
സംരംഭക ലൈസൻസ്, ഓഡിറ്റിങ് സർവിസ്, ബിസിനസ് കൺസൽട്ടന്റ് തുടങ്ങിയ സേവനങ്ങളാണ് ബീകോണിന്റെ പ്രധാന മേഖല. ജിദ്ദ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ശാഖയാണ് റിയാദിൽ ആരംഭിക്കുന്നതെന്ന് ബീകോൺ പ്രതിനിധികൾ അറിയിച്ചു.
വാണിജ്യ താൽപര്യത്തിനപ്പുറത്ത് സൗദി അറേബ്യ വിദേശികൾക്കായി തുറന്നുനൽകിയ പുതിയ സംരംഭക സാധ്യതകൾ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ സമൂഹത്തിന് കുറഞ്ഞ ചെലവിൽ സാധ്യമാക്കുകയാണ് ബീകോൺ ലക്ഷ്യംവെക്കുന്നതെന്ന് ഗ്രൂപ് സി.എം.ഡി അലി അക്ബർ പട്ടർകടവൻ പറഞ്ഞു.
രേഖകൾ എല്ലാം തയാറായാൽ ആഴ്ചകൾക്കകം മന്ത്രാലയത്തിന്റെ ലൈസൻസ് നേടാൻ വേണ്ട എല്ലാ സഹായങ്ങളും ബീകോൺ നൽകുമെന്ന് ജനറൽ മാനേജർ മുഹമ്മദ് അബ്ദുൽ അസീസ് തമ്മാർ അവകാശപ്പെട്ടു. വാർത്തസമ്മേളനത്തിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അലി അക്ബർ പട്ടർകടവൻ, ജനറൽ മാനേജർ മുഹമ്മദ് അബ്ദുൽ അസീസ് തമ്മാർ, നിയമോപദേശകൻ ഖാലിദ് സുബ്ഹി, എക്സിക്യൂട്ടിവ് മാനേജർമാരായ മുബിനുൽ ഹഖ്, ഇജാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.