ഹഫറുൽ ബാത്വിനിൽ ഒ.ഐ.സി.സി പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ഹഫറുൽ ബാത്വിനിൽ ഒ.ഐ.സി.സി പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദമ്മാം റീജനൽ കമ്മിറ്റിയുടെ ഭാഗമായ ഹഫർ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല നിർവഹിച്ചു. ഒ.ഐ.സി.സി കോൺഗ്രസിെൻറ രാഷ്ട്രീയ നിലപാടുകൾ മുറുകെപ്പിടിക്കുന്നതിനൊപ്പം, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള സഹകരണമാണ് ഒ.ഐ.സി.സിയുടെ നയമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
രക്തദാന ക്യാമ്പോടുകൂടിയാണ് ഏരിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സൗദി രക്തദാന സേനയുമായി സഹകരിച്ച് ഹഫറിലെ മെറ്റേണിറ്റി ആശുപത്രിയിൽ നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ പെങ്കടുത്തു. വിവിധ സംഘടനകളിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
സാമൂഹിക പ്രവർത്തകർക്കുള്ള ഉപഹാരങ്ങൾ റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല വിതരണം ചെയ്തു. വിപിൻ മറ്റത്ത്, ഷിനാജ് കരുനാഗപ്പള്ളി, അബ്ദുൽ സലാം, ബാബാ മഞ്ചേശ്വർ, സിദ്ദീഖ്, നിയാസ്, സുഭാഷ് കുമാർ, നൗഷാദ്, ഷിനുഖാൻ പന്തളം, സി.എച്ച്. അബ്ദുല്ല എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. ഏരിയ കമ്മിറ്റി പ്രസിഡൻറ് സലിം കീരിക്കാട് അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ. സലിം മുഖ്യപ്രഭാഷണം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഒ.ഐ.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തുടങ്ങിയ 'സ്പർശം' ടീമിെൻറ കോഒാഡിനേറ്റർ റഫീഖ് കൂട്ടിലങ്ങാടി റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു. നിർവാഹക സമിതി അംഗം ഷാജൻ ചാക്കോ ഒലിക്കൽ സംസാരിച്ചു. ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ക്ലിേൻറാ ജോസ് സ്വാഗതവും ട്രഷറർ ജോബിൻ ആൻറണി നന്ദിയും പറഞ്ഞു. ജീവകാരുണ്യ വിഭാഗം സെക്രട്ടറി സാബു സി. തോമസ്, സോഷ്യൽ മീഡിയ വിഭാഗം കൺവീനർ നൂഹുമാൻ, അലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.