കേളി കലാസാംസ്കാരിക വേദിയുടെ യൂനിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 11ാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായ യൂനിറ്റ് സമ്മേനങ്ങൾക്ക് തുടക്കമായി. ആഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന യൂനിറ്റ് സമ്മേളനങ്ങൾ, മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളങ്ങൾ എന്നിവ നടക്കും.
സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് അൽഖർജ് ഏരിയ സിത്തീൻ യൂനിറ്റ് സമ്മേളനം സി.കെ. രാജു നഗറിൽ നടന്നു. യൂനിറ്റ് പ്രസിഡൻറ് മണികണ്ഠ കുമാർ അധ്യക്ഷത വഹിച്ചു. സിറ്റി യൂനിറ്റ് അംഗം ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മണി വരവുചെലവ് റിപ്പോർട്ടും വൈസ് പ്രസിഡൻറ് പ്രഭാകരൻ കണ്ടോന്താർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, കേന്ദ്ര കമ്മിറ്റി അംഗം ബോബി മാത്യു, യൂനിറ്റ് സെക്രട്ടറി മോഹൻദാസ് എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി. ഭാരവാഹികൾ: ജയൻ അടൂർ (പ്രസി), മോഹൻ ദാസ് (സെക്ര), വിനീഷ് (ട്രഷ). ഏരിയ ആക്ടിങ് സെക്രട്ടറി ഷബി അബ്ദുൽ സലാം ഏരിയ സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കാഹിം ചേളാരി, ലിപിൻ പശുപതി, ഏരിയ രക്ഷാധികാരി സമിതി അംഗം ബാലു വേങ്ങേരി, ഷിറാസ് ഖാൻ എന്നിവർ സംസാരിച്ചു. വത്സൻ സ്വാഗതവും പുതിയ യൂനിറ്റ് സെക്രട്ടറി മോഹൻദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.