ബെയ്റൂത്ത് സ്ഫോടനം: ഇരകൾക്ക് സഹായമെത്തിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടു
text_fieldsജിദ്ദ: ബെയ്റൂത്ത് സ്ഫോടനത്തിൽ ദുരിതത്തിലായവർക്ക് ജീവകാരുണ്യ സഹായങ്ങൾ എത്തിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകി. ബെയ്റൂത്ത് തുറമുഖത്ത് നൂറിലധികമാളുകൾ മരിക്കാനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ വൻസ്ഫോടനം ചൊവാഴ്ചയാണുണ്ടായത്. സംഭവം നടന്നയുടനെ സ്ഫോടനത്തിൽ ഇരകളായവർക്ക് സൗദി അറേബ്യ പുർണ പിന്തുണയും െഎക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് മാനുഷിക സഹായങ്ങൾ എത്തിക്കാൻ സൽമാൻ രാജാവ് ഉത്തരിട്ടത്.
നിർദേശം ലഭിച്ചയുടൻ സഹായങ്ങൾ നൽകാൻ നടപടി സ്വീകരിച്ചതായി സൗദി വിദേശ കാര്യാലയം വ്യക്തമാക്കി. കിങ് സൽമാൻ റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) വഴിയാണ് അടിയന്തിര സഹായമെത്തിക്കുന്നത്. റിലീഫ് സെൻറർ വഴി ലെബനാൻ ജനതയെ സഹായിക്കാൻ നിർദേശം നൽകിയ സൽമാൻ രാജാവിന് സെൻറർ ജനറൽ സൂപർവൈസർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅ നന്ദിയും അനുമോദനവും അറിയിച്ചു.
സൗദി ഭരണകൂടം നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. ദുരന്തങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്ന രാജ്യങ്ങൾക്കൊപ്പം സൗദി അറേബ്യ എപ്പോഴും സഹായ ഹസ്തങ്ങളുമായി നിലകൊണ്ടിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ചവർക്ക് ദൈവകാരുണ്യമുണ്ടാകുകയും പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കുകയും ചെയ്യെട്ടയെന്നും ഡോ. അബ്ദുല്ല അൽറബീഅ പ്രാർഥിച്ചു.
ലോകത്തെവിടെയും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്ന രാജ്യങ്ങളിൽ സൗദി അറേബ്യ എപ്പോഴും മുൻപന്തിയിലാണെന്ന് ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസഫ് ബിൻ അഹ്മദ് അൽഉതൈമീൻ പറഞ്ഞു.
ലബനാൻ മെഡിക്കൽ സംഘവുമായി സഹകരിച്ചാണ് കെ.എസ്. റിലീഫ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതും സഹായങ്ങൾ എത്തിക്കുന്നതും. സെൻററിെൻറ കീഴിലുള്ള മെഡിക്കൽ സൊസൈറ്റികൾ അടിയന്തിര ചികിത്സ, ആംബുലൻസ് സൗകര്യങ്ങളുമായി സേവന രംഗത്തുണ്ട്. കേന്ദ്രത്തിെൻറ സുബുലു സലാം സൊസൈറ്റിക്ക് കീഴിലുള്ള ആംബുലൻസ് ടീമുകൾ, അർസാൽ പട്ടണത്തിലെ മർകസ് അമലിലെ വിദഗ്ധ സംഘം എന്നിവ സ്ഫോടനം നടന്ന ഉടനെ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി ബെയ്റുത്തിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.