രണ്ടുവർഷത്തിനുശേഷം ഹജറുൽ അസ്വദിൽ തൊട്ട് വിശ്വാസികൾ
text_fieldsജിദ്ദ: രണ്ടുവർഷത്തിനുശേഷം ഹജറുൽ അസ്വദിനെ ചുംബിച്ച് വിശ്വാസികൾ. കഅ്ബക്കുചുറ്റും സ്ഥാപിച്ച സുരക്ഷ ബാരിക്കേഡുകൾ നീക്കം ചെയ്തു. ഉംറ സീസണോടനുബന്ധിച്ചാണ് കഅ്ബക്ക് ചുറ്റുമുണ്ടായിരുന്ന സുരക്ഷ ബാരിക്കേഡുകൾ നീക്കംചെയ്തതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. തീർഥാടകർക്ക് അവരുടെ ആരാധനകൾ സുരക്ഷിതവും ആശ്വാസപൂർവവും നിർവഹിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമാണ് നടപടി.
തീർഥാടകരെ സ്വീകരിക്കാനും അവർക്ക് എല്ലാ സേവനങ്ങളും നൽകാനും ഇരുഹറം കാര്യാലയത്തിനുകീഴിലെ എല്ലാ വകുപ്പുകളും പ്രവർത്തനസജ്ജമാണെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. കോവിഡിനെ തുടർന്ന് പ്രതിരോധ മുൻകരുതലിന്റെ ഭാഗമായി 2020 ജൂലൈ ഒന്നിനാണ് കഅ്ബക്ക് ചുറ്റും സുരക്ഷ ബാരിക്കേഡുകൾ സ്ഥാപിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മുഴുവന്‍ ബാരിക്കേഡുകളും മാറ്റിയത്. ഇതോടെ കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന വിശ്വാസികൾക്ക് അടുത്തുപോകാനും ഹജറുൽ അസ്വദിനെ സ്പർശിക്കാനും ചുംബിക്കാനും കഅ്ബയുടെ ചുവരിൽ തൊട്ട് പ്രാര്‍ഥിക്കാനും അവസരമായി. ബാരിക്കേഡുകള്‍ നീക്കാന്‍ രാജാവിന്റെ ഉത്തരവ് ലഭിച്ചതായി ചൊവ്വാഴ്ച രാത്രി ഇരുഹറം കാര്യ വിഭാഗം മേധാവി ശൈഖ് അബ്ദുല്‍ റഹ്മാന് അൽസുദൈസ് അറിയിച്ചിരുന്നു. ഉടന്‍ തന്നെ ഹറം ജീവനക്കാര്‍ ബാരിക്കേഡുകള്‍ എടുത്തുമാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.