ബിനാമി ബിസിനസ്: 585 സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsജിദ്ദ: ഈ വർഷം ബിനാമി സ്ഥാപനങ്ങൾ നടത്തിയതിെൻറ പേരിൽ 585 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തതായി വാണിജ്യ മന്ത്രാലയം. ഇതിൽ മലയാളികളുടെ സ്ഥാപനങ്ങളും ഉൾപ്പെടും. 21,000 പരിശോധനകളാണ് ഇതുവരെ നടത്തിയത്. വാണിജ്യ നിക്ഷേപ മന്ത്രാലയമാണ് സൗദിയിൽ ബിനാമി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നത്. സൗദിയിലെ നിയമമനുസരിച്ച് വിദേശികൾക്ക് നേരിട്ട് സ്ഥാപനങ്ങൾ നടത്താൻ അനുമതിയില്ല. ഇതിനായി സൗദിയിലെ അതോറിറ്റിയിൽ നിക്ഷേപം നടത്തണം.
എന്നാൽ പലരും സ്പോൺസർമാരുടെ പേരിൽ സ്ഥാപനം നടത്തുന്നതായാണ് പരിശോധനയിൽ കണ്ടെത്തുന്നത്. വൻതുക പിഴയും ജയിൽ ശിക്ഷയുമാണ് ഇതിന് നേരിടേണ്ടി വരുക. നിലവിലുള്ള ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള കാലാവധി ആറുമാസം കൂടി സൗദി നീട്ടിയിരുന്നു.
2022 ഫെബ്രുവരി 16 വരെയാണ് ഇതിനുള്ള അവസരം. സ്പോൺസർമാരുടെ പേരിൽ കടകൾ നടത്തുന്നവർക്ക് ഈ കാലാവധിക്കകം സ്ഥാപനങ്ങൾ സ്വന്തം പേരിലേക്ക് മാറ്റാനാകും. ഇതിനകം നിരവധി മലയാളികളുടേതുൾപ്പെടെയുള്ള സ്ഥാപനങ്ങൾ പദവി ശരിയാക്കാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.