ബിനാമി ഇടപാട്: ബംഗ്ലാദേശ് പൗരൻ പിടിയിൽ
text_fieldsജിദ്ദ: ബിനാമി ഇടപാടിലേർപ്പെട്ട ബംഗ്ലാദേശ് പൗരൻ റിയാദിൽ പിടിയിലായി. റെസിഡന്‍റ് പെർമിറ്റ് (ഇഖാമ) പ്രകാരം റഫ്രിജറേഷൻ ടെക്നീഷ്യനായ ഇയാൾ പച്ചക്കറി വിപണന മേഖലയിൽ ബിനാമി ബിസിനസ് നടത്തിവരവേയാണ് പിടിയിലായതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വാഹനത്തിൽനിന്ന് മൂന്നു ലക്ഷം റിയാലും അക്കൗണ്ടിങ് സംബന്ധിച്ച ബുക്കുകളും കണ്ടെത്തി. സൗദി പൗരനാണ് സ്ഥാപന ഉടമയെന്നും ബംഗ്ലാദേശ് പൗരനെ പച്ചക്കറി, പ്ലമ്പിങ്-ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ കച്ചവടം നടത്താൻ ലൈസൻസില്ലാതെ ബിനാമി ഇടപാടായി അനുവദിക്കുകയായിരുന്നു എന്നും കണ്ടെത്തി.
സ്ഥാപനത്തിന്‍റെ ഉടമയെന്ന നിലയിൽ പെരുമാറി വിദേശി വരുമാനം അക്കൗണ്ടിലേക്ക് ശേഖരിക്കുകയും ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി തെളിഞ്ഞു. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ബംഗ്ലാദേശ് സ്വദേശിയെ അഞ്ചു മാസത്തെ തടവിനുശേഷം നാടുകടത്താൻ കോടതി വിധിച്ചു. സൗദിയിലേക്ക് പുനഃപ്രവേശന വിലക്കോടെയാണ് നാടുകടത്തൽ. കൂടാതെ പ്രതികൾക്ക് 80,000 റിയാൽ പിഴ ചുമത്താനും അവരുടെ ചെലവിൽ ഈ വിവരം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താനും സ്ഥാപനം അടച്ചുപൂട്ടാനും സൗദി പൗരന്‍റെ വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കാനും സകാത്ത്, വാറ്റ് എന്നിവ വസൂലാക്കാനും കോടതി വിധിച്ചതായും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.