ബിനാമി കച്ചവടം : അഞ്ചു മാസത്തിനിടെ നടത്തിയത് 58,681 റെയ്ഡുകൾ
text_fieldsജിദ്ദ: ബിനാമി ഇടപാടുകൾ തടയാൻ അഞ്ചു മാസത്തിനിടെ നടത്തിയത് 58,681 പരിശോധനകൾ. ബിനാമിവിരുദ്ധ ദേശീയ പ്രോഗ്രാമിനു കീഴിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സംശയം തോന്നിക്കുന്ന സ്ഥാപനങ്ങളിൽ ഇത്രയും പരിശോധന നടത്തിയത്. കരാർ കമ്പനികൾ, നിർമാണ മേഖല, മൊത്ത വ്യാപാരവും ചില്ലറവ്യാപാരവും, വസ്ത്രവ്യാപാര മേഖല, ഗതാഗതം-ലോജിസ്റ്റിക് സേവനങ്ങൾ, വാഹന വർക്ക്ഷോപ്പുകൾ, സ്പെയർപാർട്സ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന. അടുത്തിടെയാണ് ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കുന്നതിന് അനുവദിച്ച കാലയളവ് അവസാനിച്ചത്. നിരവധി സ്ഥാപനങ്ങളാണ് ഈ കാലയളവിൽ പദവി ശരിയാക്കിയത്.
പദവി ശരിയാക്കൽ കാലാവധി അവസാനിച്ചതോടെ വിവിധ വകുപ്പുകൾ ശക്തമായ റെയ്ഡ് ആരംഭിക്കുകയായിരുന്നു. രാജ്യവ്യാപകമായി സംശയാസ്പദമായ സ്ഥാപനങ്ങളിൽ പരിശോധനകൾ നടക്കുകയാണ്. ബിനാമി ഇടപാടുകളിലേർപ്പെടുന്നവർക്ക് അഞ്ചു വർഷം തടവും 50 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. കടയിലെ സാധനങ്ങൾ പിടിച്ചെടുക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യുന്നതടക്കമുള്ള ശിക്ഷയുമുണ്ടാകുമെന്ന് അധികൃ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.