ബെസ്റ്റ്‌വേ അസോസിയേഷൻ ആറാം വാർഷികാഘോഷം വ്യാഴാഴ്ച
text_fieldsറിയാദ്: ബെസ്റ്റ്‌വേ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ആറാം വാർഷികാഘോഷം വ്യാഴാഴ്ച റിയാദ് അസീസിയ നെസ്റ്റോ ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറിന് നടക്കും. ആസ്റ്റർ സനദ് ആശുപത്രിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് ആരംഭിക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ ജീവകാരുണ്യ പ്രവർത്തകരായ നാസർ മാനു, ഫാദർ ഡേവിസ് ചിറമേൽ, ഹാസ്യകലാകാരനും അഭിനേതാവുമായ വിനോദ് കോവൂർ, കെ.സി. കമ്മുക്കുട്ടി എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 2016-ൽ രൂപവത്കരിച്ച ബെസ്റ്റ്‌വേ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സൗദിയിലെ ഇന്ത്യൻ ഡ്രൈവർമാരുടെ ഉന്നമനത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇപ്പോൾ സൗദിയിൽ 14 യൂനിറ്റുകളുണ്ട്. നാഷനൽ കമ്മറ്റിയും നിലവിൽവന്നു. ഈ സംഘടനയ്ക്ക് ഇതിനോടകം നിരവധി സഹായങ്ങൾ ചെയ്യാൻ സാധിച്ചട്ടുണ്ട്. കോവിഡ് കാലത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ അംഗങ്ങൾക്ക് ഭക്ഷണകിറ്റ് എത്തിച്ചു നൽകാനും സംഘടനയ്ക്ക് കഴിഞ്ഞെന്നും ഭാരവാഹികൾ പറഞ്ഞു. ബത്യിലെ റിംഫ് പ്രസ് കോൺഫെറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സിഡന്‍റ് അസ്‌ലം പാലത്ത്, സെക്രട്ടറി ബിബിൻ ആലപ്പുഴ, ട്രഷറർ ഷൗക്കത്ത് അലി, പി.ആർ.ഒ ലിബു മാത്യു, വൈസ് പ്രസിഡന്‍റ് സുബൈർ കൊടുങ്ങല്ലൂർ, ജോയിൻ സെക്രട്ടറി അൻസാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.