ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി ‘അറേബ്യൻ സീസൺ 2023’ സംഘടിപ്പിച്ചു
text_fieldsബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി ‘അറേബ്യൻ സീസൺ 2023’ ഉദ്ഘാടന ചടങ്ങിൽനിന്ന്
റിയാദ്: ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി ‘അറേബ്യൻ സീസൺ 2023’ എന്ന പേരിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ വലീദ് ഇസ്തിറാഹയിൽ നടന്ന പരിപാടി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധനേടി. പ്രസിഡന്റ് അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗം ഷാജഹാൻ കല്ലമ്പലം പരിപാടി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ അഡ്വ. ഷമീർ കുന്ദമംഗലം, പിന്നണി ഗായകൻ അനസ് ആലപ്പുഴ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹാരിസിന്റെ നേതൃത്വത്തിൽ ദഫ്മുട്ടിന്റെ അകമ്പടിയോടെ അതിഥികളെ വേദിയിലേക്ക് ആനയിച്ചു.
സുലൈമാൻ വിഴിഞ്ഞം, ഗഫൂർ കൊയിലാണ്ടി, നാസർ വണ്ടൂർ, പുഷ്പരാജ്, സാറാ ഫഹദ്, മൈമൂന അബ്ബാസ്, അഷ്റഫ്, റാഫി പാങ്ങോട്, നൗഷാദ് സിറ്റിഫ്ലവർ, അബ്ദുസ്സലാം ആർത്തിയിൽ, ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, ബഷീർ കോട്ടയം, ഷെരീഖ് തൈക്കണ്ടി, റസൽ എന്നിവർ സംസാരിച്ചു.
അനസ് ആലപ്പുഴ, മുത്തലിബ് കാലിക്കറ്റ് എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്നും സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ നൃത്തവും ഒപ്പനയും അരങ്ങേറി. റഷീദ്, നൗഫൽ വടകര, അഭിനന്ദ ബാബു, അനാമിക സുരേഷ്, ജാനീസ് പലേമാട്, അനസ്, നൈസിയ നാസർ, ഹാരിസ്, ഫിദ ബഷീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. നാസർ പൂനൂർ, റഷീദ്, ഹാരിസ്, ബിബിൻ, ഫിറോസ്, എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് സെക്രട്ടറി ബിബിൻ ആലപ്പുഴ സ്വാഗതവും ട്രഷറർ നാസർ പൂനൂർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.