തീർഥാടകരുടെ ആരോഗ്യ പരിരക്ഷക്ക് മികച്ച സംവിധാനങ്ങൾ
text_fieldsമക്ക: ഹജ്ജിന് ഇത്തവണ മികച്ച ആതുരസേവന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലും വിപുല സംവിധാനം സജ്ജമായി. ഇന്ത്യയിൽനിന്നെത്തിയ ആതുര ശുശ്രൂഷ സംഘത്തിൽ 335 പേരാണുള്ളത്. ഇതിൽ 170 ഡോക്ടർമാരും 165 പാരാ മെഡിക്കൽ ജീവനക്കാരും ഉൾപ്പെടും. സൗദി ആരോഗ്ര്യ മന്ത്രാലയത്തിെൻറ ഉന്നത നിലവാരത്തോളം കിടപിടിക്കുന്ന നാല് ആശുപത്രികളും മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയിട്ടുണ്ട്. 40, 30, 20 എന്നിങ്ങനെ കിടക്കകളുള്ള മൂന്ന് ആശുപത്രികൾ അസീസിയയിലും 10 കിടക്കയുള്ള ആശുപത്രി നസീമിലുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ 20 കിടക്കകളുള്ള ആശുപത്രി പൂർണമായും സ്ത്രീകൾക്ക് മാത്രമായാണ് സജ്ജമാക്കിയിട്ടുള്ളത്. ഇത് കൂടാതെ 14 ഡിസ്പെൻസറികൾ വിവിധ ഭാഗങ്ങളിലും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക സംവിധാനങ്ങളും ഇവിടങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്. മദീനയിലും രണ്ടു ആശുപത്രികൾ ഒരുക്കിയിട്ടുണ്ട്.
സ്കാനിങ്, എക്സ്-റേ, ലബോറട്ടറികൾ എന്നിവയടക്കം മികച്ച സേവനങ്ങൾ ഹാജിമാര്‍ക്ക് ലഭിക്കും. നിരവധി മലയാളി ഡോക്ടർമാരും സേവനത്തിനായി ഉണ്ട്. ഹാജിമാരുടെ ആരോഗ്യ വിവരങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാനുള്ള സൗകര്യവും ഹജ്ജ് മിഷൻ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഏത് ഡോക്ടർക്കും രോഗിയുടെ രോഗവിവരം ഓൺലൈൻ വഴി മനസ്സിലാക്കാൻ സാധിക്കുന്നു. വലിയ രോഗങ്ങൾ ബാധിച്ച ഹാജിമാരെ മക്കയിലെ പ്രധാനപ്പെട്ട ആശുപത്രികളിലേക്ക് മാറ്റാനും സൗകര്യമുണ്ട്. ഇതിനായി പ്രധാന ആശുപത്രികളിൽ ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ ഓഫിസർമാർ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഹാജിമാർക്കുള്ള ഏത് അസുഖത്തിനും സൗജന്യ ചികിത്സയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഡയാലിസിസ് ആവശ്യമുള്ള രോഗികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിൽ സൗജന്യമായി നടത്താനും സൗകര്യമുണ്ട്. ഇതുകൂടാതെ മിനായിലും അറഫയിലും ഹജ്ജ് മിഷന് കീഴിൽ മെഡിക്കൽ സേവനം നൽകാൻ പ്രത്യേക ആശുപത്രിയും തയാറാക്കും. സ്വകാര്യ ഗ്രൂപ്പുകളിൽ എത്തുന്ന ഹാജിമാർക്കും ഹജ്ജ് മിഷൻ ഒരുക്കുന്ന സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. മഹറം ഇല്ലാത്ത വിഭാഗത്തിൽ വരുന്ന തീർഥാടകർക്കായി പ്രത്യേക ഡിസ്പെൻസറിയും ഡോക്ടർമാരും ഹജ്ജ് മിഷൻ ഒരുക്കിയിട്ടുണ്ട്.
ഇത് കൂടാതെ ഹജ്ജ് മന്ത്രാലയത്തിന് കീഴിലും അത്യാധുനിക സംവിധാനങ്ങൾ ഹാജിമാർക്ക് ഉപയോഗപ്പെടുത്താം. ഇതിനായി 140 മെഡിക്കൽ സെൻററുകളും 32 സൂപ്പർസ്പെഷാലിറ്റി ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്. 32,000 ജീവനക്കാർ ഇതിൽ പ്രവർത്തനനിരതരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.