സൈബറിടങ്ങളിലെ ചതിക്കുഴികൾ കരുതിയിരിക്കുക –യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ
text_fieldsയാംബു: സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് നന്മകള് ലഭിക്കുന്നുണ്ടെങ്കിലും അതിെൻറ പിറകിലുള്ള ചതിക്കുഴികളിൽപ്പെടുന്നവർ ഏറെയാണെന്നും അതിനാൽ സൈബറിടങ്ങളിലെ കെണികൾ എല്ലാവരും കരുതിയിരിക്കണമെന്നും യാംബു യൂനിവേഴ്സിറ്റി കോളജ് അധ്യാപകൻ ശുഐബ് വരിക്കോടൻ അഭിപ്രായപ്പെട്ടു. 'മതം വിദ്വേഷമല്ല, വിവേകമാണ്' എന്ന ശീർഷകത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിെൻറ ഭാഗമായി യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പൊതുപരിപാടിയിൽ 'സൈബറിടങ്ങളിലെ സാമൂഹിക മര്യാദകൾ' എന്ന വിഷയത്തിൽ പഠന ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം. യാംബു ടൗൺ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കാമ്പയിൻ കമ്മിറ്റി ചെയർമാൻ ബഷീർ പൂളപ്പൊയിൽ അധ്യക്ഷത വഹിച്ചു.
യാംബു റോയൽ കമീഷൻ ദഅ്വ സെൻറർ മലയാള വിഭാഗം മേധാവി അബ്ദുൽ അസീസ് സുല്ലമി സ്വഗതവും യാംബു ടൗൺ ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി ഫാറൂഖ് കൊണ്ടേത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.