സൗദിയിൽ 'റെഡ് ഹാർട്ട്', 'റോസ്' ചിഹ്നങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക, പിടിവീഴും
text_fieldsജിദ്ദ: സാമൂഹിക മാധ്യമങ്ങളിലെ 'റെഡ് ഹാർട്ട്', 'റോസ്' തുടങ്ങിയ ചിഹ്നങ്ങൾ മറ്റുള്ളവർക്ക് അയക്കുമ്പോൾ ശ്രദ്ധിക്കുക. സ്വീകരിക്കുന്ന ആൾക്ക് പരാതിയുണ്ടായാൽ സൗദിയിൽ ഇത് കുറ്റകൃത്യമായാണ് പരിഗണിക്കുക. ഇത്തരം സംഭവങ്ങളിൽ രണ്ട് വർഷം തടവും 1,00,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.
'റോത്താന ഖലീജിയ' ചാനലിലെ 'മൈ ലേഡി' എന്ന പരിപാടിയിൽ നൽകിയ അഭിമുഖത്തിൽ സൗദി ആന്റി ഫ്രോഡ് അസോസിയേഷൻ അംഗവും വിവര സാങ്കേതിക രംഗങ്ങളിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ധനുമായ അൽ മോതാസ് കുത്ബിയാണ് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. നിസാരമെന്ന് തോന്നിയേക്കാവുന്ന ഈ വിഷയം പല പ്രശ്നങ്ങൾക്കും കരണമാവുന്നതായും ഇതിന്റെ ഗൗരവം പലരും മനസിലാക്കുന്നില്ലെന്നും കുത്ബി വിശദീകരിച്ചു.
'റെഡ് ഹാർട്ട്', 'റോസ്' ചിഹ്നങ്ങൾ പോലുളളവയും മറ്റ് സമാന അർത്ഥങ്ങൾ ഉള്ള ചിഹ്നങ്ങളും സ്വീകാര്യ കർത്താവിന് ദോഷം വരുത്തുകയും അവരെ അസ്വസ്ഥനാക്കുകയും ചെയ്താൽ അത് അവരെ ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആണായാലും പെണ്ണായാലും ഇത്തരം കേസുകളിൽ കർശന നടപടി സ്വീകരിക്കുമെന്നും കുത്ബി ഊന്നിപ്പറഞ്ഞു.
ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് ലൈംഗിക അർഥമുള്ള ഏതൊരു പ്രവൃത്തിയോ അടയാളമോ അയച്ചാലും പ്രയോഗിച്ചാലും അവ പീഡനം എന്ന കുറ്റകൃത്യത്തിൽ വരും. അത് ശരീരത്തെ സ്പർശിക്കുന്നതോ അല്ലെങ്കിൽ ആധുനിക ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അയക്കുന്നതോ സംസാരിക്കുന്നതോ ഒക്കെ ആയാലും സമമാണ്. എന്നാൽ മോശമായ പ്രയോഗത്തിൽ അല്ലാതെ സാധാരണ രണ്ട് വ്യക്തികൾ തമ്മിലുള്ള സംഭാഷണത്തിലോ സന്ദേശം കൈമാറുന്നതിലോ ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കില്ല എന്നും അൽ മോതാസ് കുത്ബി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.