Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഗാ​ന്ധി​യു​ടെ...

‘ഗാ​ന്ധി​യു​ടെ ഇ​ന്ത്യ​ക്കാ​യി ഭാ​ര​ത് ജോ​ഡോ യാ​ത്ര’; ഒ.​ഐ.​സി.​സി ടേ​ബ്ൾ ടോ​ക് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘ഗാ​ന്ധി​യു​ടെ ഇ​ന്ത്യ​ക്കാ​യി ഭാ​ര​ത് ജോ​ഡോ യാ​ത്ര’;  ഒ.​ഐ.​സി.​സി ടേ​ബ്ൾ ടോ​ക് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി വെ​സ്റ്റേ​ണ്‍ റീ​ജ​ന​ൽ ക​മ്മി​റ്റി ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ടേ​ബ്ൾ ടോ​ക് പാ​പ്പ​റ്റ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഭാ​ര​ത്‌ ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തോ​ടും മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തോ​ടു​മ​നു​ബ​ന്ധി​ച്ച്, ‘ഗാ​ന്ധി​യു​ടെ ഇ​ന്ത്യ​ക്കാ​യി ഭാ​ര​ത് ജോ​ഡോ യാ​ത്ര’ വി​ഷ​യ​ത്തി​ല്‍ ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ണ്‍ റീ​ജ​ന​ൽ ക​മ്മി​റ്റി ജി​ദ്ദ​യി​ൽ ടേ​ബ്ൾ ടോ​ക് സം​ഘ​ടി​പ്പി​ച്ചു. വ​ര്‍ഗീ​യ​ശ​ക്തി​ക​ളി​ല്‍നി​ന്ന് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കാ​ൻ രാ​ഹു​ല്‍ ഗാ​ന്ധി​യും ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ൺ​ഗ്ര​സും ന​യി​ക്കു​ന്ന മ​തേ​ത​ര മു​ന്ന​ണി​യി​ലൂ​ടെ മാ​ത്ര​മേ സാ​ധ്യ​മാ​വൂ എ​ന്ന് പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗാ​ന്ധി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന​തി​​ന്റെ 75ാം വാ​ർ​ഷി​ക​ദി​ന​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി വ​ർ​ഗീ​യ​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് കൂ​ടു​ത​ൽ ശ​ക്തി പ​ക​രു​ന്നു​വെ​ന്ന​ത് പ്ര​തീ​ക്ഷ​ജ​ന​ക​മാ​ണെ​ന്നും ടേ​ബ്ൾ ടോ​ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ണ്ടൂ​ർ സ​ഹ്യ പ്ര​വാ​സി കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റും ഒ.​ഐ.​സി.​സി മു​ൻ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ പാ​പ്പ​റ്റ കു​ഞ്ഞി​മു​ഹ​മ്മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് കെ.​ടി.​എ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റി​യ തെ​റ്റു​ക​ളു​ടെ പേ​രി​ൽ​പോ​ലും മ​തേ​ത​ര ചേ​രി​യി​ലെ പ​ല സം​ഘ​ട​ന​ക​ളും, കോ​ൺ​ഗ്ര​സി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച പൂ​ർ​വ​കാ​ല സ​മീ​പ​ന​മാ​ണ് സം​ഘ്പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​​ന്റെ മൂ​ർ​ത്തീ​ഭാ​വ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും ആ ​തി​രി​ച്ച​റി​വി​നു ഭാ​ര​ത് ജോ​ഡോ യാ​ത്ര കാ​ര​ണ​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു.

കോ​ൺ​ഗ്ര​സ് ശ​ക്തി​യാ​ർ​ജി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ആ ​തി​രി​ച്ച​റി​വും ഊ​ർ​ജ​വും പ​ക​രാ​ൻ ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കാ​യെ​ന്നും കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര പ​റ​ഞ്ഞു. ത്രി​പു​ര​യി​ൽ സ​ഖ്യ​ത്തി​ലാ​യി​ട്ടും ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന സി.​പി.​എം രാ​ഷ്ട്രീ​യം അ​പ​ക​ട​മാ​ണെ​ന്ന് ന്യൂ ​ഏ​ജ​സ് ഇ​ന്ത്യ ഫോ​റം ര​ക്ഷാ​ധി​കാ​രി പി.​പി. റ​ഹീം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ർ​ഗീ​യ​ത​യാ​ൽ ക​ലു​ഷി​ത​മാ​യ വ​ർ​ത്ത​മാ​ന ഭാ​ര​ത​ത്തി​ൽ വ​ള​രെ പോ​സി​റ്റി​വും അ​നു​യോ​ജ്യ​വു​മാ​യ രാ​ഷ്ട്രീ​യ​നീ​ക്ക​മാ​യി​രു​ന്നു ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ന്നും ലോ​കം ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി വ​സ​ന്ത​ളേ​റെ ക​ണ്ടി​ട്ടു​ണ്ട്, ഒ​രു​വേ​ള ഭാ​ര​ത് ജോ​ഡോ യാ​ത്ര പു​തി​യ ഇ​ന്ത്യ​ൻ വ​സ​ന്ത​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മ​ല​യാ​ളം ന്യൂ​സ് എ​ഡി​റ്റ​ർ എ.​എം. സ​ജി​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ദി​ഖ​ലി തു​വ്വൂ​ർ (ഗ​ൾ​ഫ് മാ​ധ്യ​മം), പ്രി​ൻ​സാ​ദ് കോ​ഴി​ക്കോ​ട് (ഇ​സ്‍ലാ​ഹി സെൻറ​ർ), പി.​വി. അ​ഷ​റ​ഫ് (എം.​ഇ.​എ​സ്), സി.​എ​ച്ച്. ബ​ഷീ​ർ (ത​നി​മ), ഷാ​ന​വാ​സ് വ​ണ്ടൂ​ർ (ഡ​ബ്ല്യു.​എം.​എ​ഫ്), ഇ​ബ്രാ​ഹിം അ​ൽ​ഹി​ക​മി (വി​സ്‌​ഡം ഇ​സ്‍ലാ​മി​ക്), മു​ഹ​മ്മ​ദ് ക​ല്ലി​ങ്ങ​ൽ (എ​സ്.​ഐ.​സി), സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ (ഐ.​സി.​എ​ഫ്), അ​ബ്ദു​ൽ സ​ത്താ​ർ ക​ണ്ണൂ​ർ, അ​ലി തേ​ക്കു​തോ​ട്, ഹ​കീം പാ​റ​ക്ക​ൽ എ​ന്നി​വ​രും സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ സ്വാ​ഗ​ത​വും നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക് ന​ന്ദി​യും പ​റ​ഞ്ഞു. ഗാ​ന്ധി​ജി​യു​ടെ ഓ​ർ​മ​ക​ൾ​ക്കു മു​ന്നി​ൽ പ്ര​ണാ​മ​മ​ർ​പ്പി​ച്ചാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCBharat Jodo Yatra
News Summary - 'Bharat Jodo Yatra for Gandhi's India'; OICC organized the table talk
Next Story