വൻ മയക്കുമരുന്നുവേട്ട: 100 കോടി ഡോളറിന്റെ മയക്കുമരുന്ന് പിടികൂടി
text_fieldsറിയാദ്: 100 കോടിയോളം ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്ത് സൗദി കസ്റ്റംസ് തടഞ്ഞു. മറ്റു രണ്ടു കേസുകളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ ഒമ്പതു പേരെ അറസ്റ്റ് ചെയ്തു. റിയാദിലെ ഗോഡൗണിൽ നടന്ന റെയ്ഡിനിടെ 470 ലക്ഷം ആംഫെറ്റാമൈൻ ഗുളികളാണ് കണ്ടെത്തിയത്. ഏകദേശം 47,000 ലക്ഷം മുതൽ 117.5 കോടി വരെ ഡോളർ വിലമതിക്കുന്ന ഗുളികകളാണ് ഇവയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇത്തരത്തിൽ പിടിക്കപ്പെടുന്ന ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമമാണിതെന്നും റിപ്പോർട്ടിലുണ്ട്. മറ്റൊരു കേസിൽ ധാന്യപ്പൊടിയിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതിനെ തുടർന്ന് ആറു സിറിയക്കാരെയും രണ്ടു പാകിസ്താനികളെയും അറസ്റ്റ് ചെയ്തതായി സൗദി നാർകോട്ടിക് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽ നജിദി പറഞ്ഞു. രണ്ടു കേസിലും പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതായി എസ്.പി.എ റിപ്പോർട്ട് ചെയ്തു.
മയക്കുമരുന്നുമായി ഇന്ത്യൻ യുവാവിനെ റിയാദിൽനിന്ന് പട്രോളിങ് പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ പക്കൽ 20 ഗ്രാം മയക്കുമരുന്ന് കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.