Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​റ്​...

ആ​റ്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​ലി​യ പ​ദ്ധ​തി: ഇലക്ട്രിക് കാറുകളുടെ ചാർജിങ്ങിന്​ ആയിരം സ്​റ്റേഷനുകൾ

text_fields
bookmark_border
ആ​റ്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ വ​ലി​യ പ​ദ്ധ​തി: ഇലക്ട്രിക് കാറുകളുടെ ചാർജിങ്ങിന്​ ആയിരം സ്​റ്റേഷനുകൾ
cancel
camera_alt

റി​യാ​ദി​ലെ റോ​ഷ​ൻ ഫ്ര​ൻ​റി​ൽ ആ​രം​ഭി​ച്ച ആ​ദ്യ ഫാ​സ്​​റ്റ്​ കാ​ർ ചാ​ർ​ജി​ങ് സ്​​റ്റേ​ഷ​ൻ


റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ 2030 ഓ​ടെ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ 1000 ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ക്കും. ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഓ​ട്ടോ​മോ​ട്ടീ​വ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​മ്പ​നി ആ​രം​ഭി​ച്ച്. സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​​െൻറ​യും സൗ​ദി ഇ​ല​ക്‌​ട്രി​സി​റ്റി ക​മ്പ​നി​യു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ്​ ഇ​ത്ര​യും ചാ​ർ​ജി​ങ് സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. 1000 സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 5000 ഫാ​സ്​​റ്റ്​ ചാ​ർ​ജ​റു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​നാ​ണ്​ ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഓ​ട്ടോ​മോ​ട്ടീ​വ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ക​മ്പ​നി സി.​ഇ.​ഒ മു​ഹ​മ്മ​ദ് ഖ​സാ​സ് പ​റ​ഞ്ഞു.

റി​യാ​ദി​ലെ റോ​ഷ​ൻ ഫ്ര​ൻ​റി​ൽ (പ​ഴ​യ റി​യാ​ദ് ഫ്ര​ൻ​റ്) ആ​രം​ഭി​ച്ച ആ​ദ്യ ഫാ​സ്​​റ്റ്​ കാ​ർ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നി​​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​വേ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്​. ഈ ​സ്​​റ്റേ​ഷ​െൻറ ഉ​ദ്​​ഘാ​ട​നം ‘വി​ഷ​ൻ 2030’​െൻ​റ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന് കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള തു​ട​ക്ക​മാ​ണ്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള പ്ര​ധാ​ന ആ​ശ​ങ്ക ചാ​ർ​ജി​ങ്​ സ​്​​റ്റേ​ഷ​നു​ക​ളു​ടെ അ​ഭാ​വ​മാ​ണ്. ഇ​ത്​ പ​രി​ഹ​രി​ക്കാ​നാ​ണ്​ പ​ദ്ധ​തി. റി​യാ​ദ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ധ്യ പ്ര​വി​ശ്യ​യി​ലും കി​ഴ​ക്ക​ൻ, പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​ക​ളി​ലും വ്യാ​പ​ക​മാ​യി ഇ​ല​ക്​​ട്രി​ക്​ ചാ​ർ​ജി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​നാ​ണ്​ പ​ദ്ധ​തി. ഡ്രൈ​വ​ർ​മാ​രു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും. നി​ശ്ചി​ത ദൂ​ര​പ​രി​ധി​ക്കു​ള്ളി​ൽ സ്​​റ്റേ​ഷ​നു​ക​ളു​ണ്ടാ​വു​ന്ന സ്ഥി​തി​യു​ണ്ടാ​വു​ന്ന​തോ​ടെ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങാ​ൻ ആ​ളു​ക​ൾ​ക്ക്​ ധൈ​ര്യ​മു​ണ്ടാ​കും. നി​ര​ത്തി​ൽ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ നി​റ​യും. അ​ത്ത​ര​മൊ​രു ഗ​താ​ഗ​ത സം​സ്​​കാ​ര​ത്തി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​വും ഈ ​പ​ദ്ധ​തി​യെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

റി​യാ​ദി​ലെ എ​ല്ലാ ഇ​ല​ക്ട്രി​ക് കാ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഉ​യ​ർ​ന്ന വോ​ൾ​ട്ടേ​ജ് ചാ​ർ​ജി​ങ്​ ല​ഭ്യ​മാ​ക്കു​ന്ന ര​ണ്ട് നൂ​ത​ന ഫാ​സ്​​റ്റ്​ ചാ​ർ​ജ​റു​ക​ളാ​ണ്​ റോ​ഷ​ൻ ഫ്ര​ൻ​റി​ലെ സ്​​റ്റേ​ഷ​നി​ലു​ള്ള​ത്. അ​ത്​ ഓ​രോ​ന്നി​നും 100 കി​ലോ​വാ​ട്ടി​ൽ കൂ​ടു​ത​ൽ വൈ​ദ്യു​തി ന​ൽ​കാ​നു​ള്ള ശേ​ഷി​യു​ണ്ട്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ്യാ​പ​ന​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ത്​ ല​ഭ്യ​മാ​ക്കു​ന്ന​തും എ​ളു​പ്പ​ത്തി​െൻറ​യും ആ​ശ്വാ​സ​ത്തി​െൻറ​യും വേ​ഗ​ത​യു​ടെ​യും ഒ​രു പു​തി​യ യു​ഗ​ത്തെ സാ​ധ്യ​മാ​ക്കും. ‘വി​ഷ​ൻ 2030’ന് ​അ​നു​സൃ​ത​മാ​യി ദൈ​നം​ദി​ന ഉ​പ​യോ​ഗ​ത്തി​നാ​യി ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ വ്യാ​പ​ക​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​ണി​തെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riyadhelectric vehicle station
News Summary - Big plan in six years: 1,000 charging stations for electric cars
Next Story