Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി വ്യോമയാന...

സൗദി വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി -ഗതാഗത മന്ത്രി

text_fields
bookmark_border
സൗദി വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി -ഗതാഗത മന്ത്രി
cancel
camera_alt

സൗദി ഗതാഗത-ലോജിസ്​റ്റിക്​ മന്ത്രിയും സിവിൽ ഏവിയേഷൻ ബോർഡ്​ ചെയർമാനുമായ എൻജി. സ്വാലിഹ്​ അൽജാസർ

ജിദ്ദ: രാജ്യത്തെ വ്യോമയാന വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പ്രഖ്യാപിച്ചതെന്ന്​ ഗതാഗത-ലോജിസ്​റ്റിക്​ മന്ത്രിയും സിവിൽ ഏവിയേഷൻ ബോർഡ്​ ചെയർമാനുമായ എൻജി. സ്വാലിഹ്​ അൽജാസർ പറഞ്ഞു. ‘റിയാദ് എയർ’ കമ്പനിയുടെ പ്രഖ്യാപനം രാജ്യത്തെ വ്യോമഗതാഗത മേഖലയുടെ ഭാവിയിലേക്കുള്ള പുതിയ പ്രഭാതത്തി​െൻറ ഉദയമാണ്​. വ്യോമ മേഖലയുടെ വികസനത്തിന്​ സൽമാൻ രാജാവിൽ നിന്നും കിരീടാവകാശിയിൽ നിന്നുള്ള വലിയ താൽപ്പര്യവും പിന്തുണയും ഇത്​ സാക്ഷ്യപ്പെടുത്തുന്നുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.

റിയാദ് എയറി​െൻറ പ്രഖ്യാപനത്തിന്​​ മുമ്പ് റിയാദ്​ കിങ്​ സൽമാൻ വിമാനത്താവളത്തി​െൻറ പ്രഖ്യാപനം കിരീടാവകാശി നടത്തിയിരുന്നു. ഗതാഗത-ലോജിസ്​റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രവും നടപ്പാക്കി. പ്രഖ്യാപിച്ച പദ്ധതികൾ രാജ്യത്തി​െൻറ വ്യോമയാന വ്യവസായ ചരിത്രത്തിലെ എക്കാലത്തെയും വലുതാണ്​. റിയാദ് എയറി​െൻറ സമാരംഭം ഗതാഗത-ലോജിസ്​റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തി​െൻറയും സിവിൽ ഏവിയേഷൻ സ്ട്രാറ്റജിയുടെയും ലക്ഷ്യങ്ങളുടെ നേട്ടത്തെ പിന്തുണയ്ക്കുമെന്നും മന്ത്രി വിശദീകരിച്ചു.

പുതിയ വിമാന കമ്പനിയുടെ ആരംഭം രാജ്യത്തെ സിവിൽ ഏവിയേഷൻ തന്ത്രത്തി​െൻറ പ്രധാന സംരംഭങ്ങളിലൊന്നാണ്​. പൊതുനിക്ഷേപ ഫണ്ടാണ്​​ അതി​െൻറ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത്​. പ്രതിവർഷം 300 ദശലക്ഷത്തിലധികം യാത്രക്കാരും 2030-ഓടെ ലോകത്തെ 250-ലധികം ലക്ഷ്യസ്ഥാനങ്ങളുമായാണ്​ റിയാദ്​ എയർ പ്രവർത്തനം ആരംഭിക്കുന്നത്​. ചരക്ക് ശേഷി 45 ലക്ഷം ടൺ ആയിരിക്കും. ടൂറിസം, ഹജ്ജ്, ഉംറ, ഗതാഗതം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള പരിഹാരമാർഗം കൂടിയാണ്​ പുതിയ വിമാന കമ്പനി.

റിയാദ്​ എയർ വ്യോമഗതാഗത മേഖലയിൽ മത്സരക്ഷമത വർധിപ്പിക്കുമെന്നും പ്രദാനം ചെയ്യുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യവും ലോകവും തമ്മിലുള്ള വ്യോമഗതാഗത ശൃംഖല വിപുലീകരിക്കുന്നതിനും വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും വലിയ പങ്ക്​ ഈ കമ്പനിക്ക്​ വഹിക്കാനാവും. ജി.ഡി.പിയിൽ വ്യോമയാന മേഖലയുടെ സംഭാവന വർധിപ്പിക്കും. ‘വിഷൻ 2030’ അനുസരിച്ച് അന്താരാഷ്​ട്ര കേന്ദ്രമായും ആഗോള ലോജിസ്​റ്റിക്സ് കേന്ദ്രമായും രാജ്യത്തി​െൻറ സ്ഥാനം കൂടുതൽ ഉറപ്പിക്കാനും പുതിയ വിമാന കമ്പനി സഹായിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. റിയാദ്​ എയർ എന്ന പുതിയ വിമാനം ലോഞ്ച് ചെയ്​തായുള്ള പ്രഖ്യാപന വേളയിൽ സൽമാൻ രാജാവിനും കിരീടാവകാശിക്കും ഗതാഗത മന്ത്രി നന്ദിയും അഭിനന്ദവും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiariyadh air
News Summary - The biggest project in the history of Saudi aviation says Minister of Transport
Next Story