ഗേറ്റ്സ് ഫൗണ്ടേഷന്റെ ആദ്യ ആസ്ഥാനം ‘മിസ്കിൽ’ സ്ഥാപിക്കാൻ ധാരണ
text_fieldsറിയാദ്: റിയാദിലെ അമീർ മുഹമ്മദ് ബിൻ സൽമാൻ ‘മിസ്ക് സിറ്റി’യിൽ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ആദ്യ പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാൻ ധാരണ. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പ്രത്യേക യോഗത്തോടനുബന്ധിച്ച് അമീർ മുഹമ്മദ് ബിൻ സൽമാൻ ‘മിസ്ക്’ഫൗണ്ടേഷനും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും തമ്മിലാണ് ധാരണയിലെത്തിയത്. രാജ്യത്ത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയിൽ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇരുസ്ഥാപനങ്ങളുടെയും പ്രവർത്തന മേഖലകളിൽ സംയുക്ത ആഗോള പരിപാടികൾ ആരംഭിക്കുന്നതിനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പുവച്ച കരാർ പ്രകാരം വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആരോഗ്യം എന്നീ മേഖലകളിൽ ഗേറ്റ്സ് ഫൗണ്ടേഷന്റെ വൈദഗ്ധ്യം മിസ്കിന് പ്രയോജനപ്പെടും. രാജ്യത്തെ യുവാക്കൾക്ക് ഗുണമേന്മയുള്ള ശാക്തീകരണ അവസരങ്ങൾ നൽകുന്നതിന് വലിയ പങ്ക് വർധിപ്പിക്കും. അടുത്ത നവംബറിൽ നടക്കുന്ന മിസ്ക് ഗ്ലോബൽ ഫോറത്തിൽ പങ്കാളിത്തം ഔദ്യോഗികമായി ആരംഭിക്കുമ്പോൾ ഇരു സ്ഥാപനങ്ങളും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.