Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുന്നണിയിൽ പൂർണ...

മുന്നണിയിൽ പൂർണ തൃപ്‌തരല്ല; പൂർണതയിലേക്കുള്ള യാത്രയിൽ -ബിനോയ് വിശ്വം

text_fields
bookmark_border
മുന്നണിയിൽ പൂർണ തൃപ്‌തരല്ല; പൂർണതയിലേക്കുള്ള യാത്രയിൽ  -ബിനോയ് വിശ്വം
cancel
camera_alt

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്​ വിശ്വം, സത്യൻ മൊകേരി, ന്യൂ ഏജ്​ ഇന്ത്യ റിയാദ്​ ഘടകം ഭാരവാഹികൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ

നൗഫൽ പാലക്കാടൻ

റിയാദ്: സംസ്ഥാന ഭരണത്തിലും മുന്നണിയിലും പൂർണ തൃപ്​തിയുണ്ടോ എന്ന്​ ചോദിച്ചാൽ ഇ​ല്ലെന്നും എന്നാൽ അത്​ ഭാഗികമാണെന്ന്​ വായിക്കേണ്ടെന്നും​ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്​ വിശ്വം. പൂർണ സംതൃപ്തിയെന്നാൽ ആപേക്ഷികമാണ്. വ്യക്തികൾക്കും സമൂഹത്തിനും സംഘടനകൾക്കും അത്​ അങ്ങനെയാണ്​. ഒന്നും പൂർണമല്ല, പൂർണതയിലേക്കുള്ള യാത്രയാണ് നടക്കുന്നത്. റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിനോയ്​ വിശ്വം.

ഇടത് മുന്നണിയുടെ ലക്ഷ്യം സമൂഹത്തിന് നന്മ ചെയ്യലാണ്, ആ ലക്ഷ്യത്തിൽ മുന്നണി ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഇനി ഏറെ ദൂരം പോകാനുണ്ട്​. ഈ മുന്നണിയെ മൂന്നാം തവണയും അധികാരത്തിൽ കൊണ്ടുവരാനാണ് സി.പി.ഐയുടെ ശ്രമമെന്നും കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾ മാത്രം ഓർത്താൽ തന്നെ ജനം വോട്ട്​ ചെയ്യുമെന്നും നിരവധി പൊതുജന സേവന കാര്യങ്ങളും മറ്റ് ഭരണ നേട്ടങ്ങളും ജനങ്ങളോട് പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ മുന്നണിയിലെ പ്രമുഖ കക്ഷി ചതിച്ചോ എന്ന ചോദ്യത്തിന് മുന്നണിയുടെ അടിസ്ഥാന പ്രമാണം ചതിക്കാതിരിക്കലാണെന്ന്​ അദ്ദേഹം പ്രതികരിച്ചു. അകത്തും പുറത്തും വിമർശനം ഉന്നയിക്കും. ഇതൊന്നും ഇടത് മുന്നണിയെ ക്ഷയിപ്പിക്കാനല്ല. രാജ്യം ഭരിക്കുന്ന സർക്കാർ പൂർണമായും ഹിന്ദുത്വ വർഗീയതക്ക് അടിമപ്പെട്ടിരിക്കുന്നു. പൊളിക്കേണ്ട പള്ളികളുടെ ലിസ്​റ്റുണ്ടാക്കുന്ന തിരക്കിലാണ് അവർ. കാശിയും മധുരയും മാത്രമല്ല 3000ത്തോളം പള്ളികളാണ് അവരുടെ ലിസ്​റ്റിൽ.

ഇതിനെതിരെ മതേതര ചേരി ശക്തിപ്പെട്ട് വരണമെന്നാണ് സി.പി.ഐയുടെ നേരത്തെ മുതലുള്ള നിലപാടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ വർഗീയത ഒരു ഭയവുയുമില്ലാതെ പ്രചരിപ്പിക്കുന്ന പേജുകൾക്ക് തടയിടാൻ സർക്കാർ നടപടികൾ സ്വീരിക്കാത്തത് എന്താണെന്ന ചോദ്യത്തിന് അതിന്​ കടുത്ത സൈബർ നിയമങ്ങൾ വേണമെന്നും അപ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിന്​ കടിഞ്ഞാണിടുന്നു എന്ന്​ പറഞ്ഞ്​ മാധ്യമങ്ങൾ തന്നെ ബഹളം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. പകരം വർഗീയ, വിദ്വേഷ പ്രചാരണങ്ങളെ ആശയപരമായി പ്രതിരോധിക്കും. ക്രിസ്ത്യൻ സമൂഹത്തി​ന്റെ രക്ഷകരായി ബി.ജെ.പി കപടവേഷം കെട്ടുകയാണെന്നും കുളം കലക്കി മീൻ പിടിക്കുന്നവരാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുടുംബ പാരമ്പര്യവും വൈകാരികതയും പറഞ്ഞ്​ തീർത്തും അരാഷ്ട്രീയമായി വോട്ട് തേടിയപ്പോൾ ഇടത് മുന്നണി കൃത്യമായ രാഷ്​ട്രീയം പറഞ്ഞാണ് ജനങ്ങളോട് വോട്ട് അഭ്യർഥിച്ചതെന്ന്​ വയനാട്ടിലെ ഇടത് മുന്നണി സ്ഥാനാർഥിയായിരുന്ന സത്യൻ മൊകേരി പറഞ്ഞു. പൊതുവേദിയിൽ രാഹുൽ ഗാന്ധി പ്രിയങ്കയെ ഉമ്മ വെച്ചതുൾപ്പടെ ജനങ്ങളെ വൈകാരികമായി കൂടെ നിർത്താനുള്ള നേരത്തെ തയ്യാറാക്കിയ പല പദ്ധതികളും പ്രചരണത്തിനിടയിൽ നടപ്പാക്കിയെന്നും അതിവൈകാരിക രാഷ്​ട്രീയമാണ്​ കോൺഗ്രസ്​ കളിക്കു​ന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരാഷ്​ട്രീയത്തെ രാഷ്​ട്രീയം കൊണ്ട്​ പ്രതിരോധിക്കേണ്ടത്​ ഇടതുമുന്നണിയുടെ ബാധ്യതയാണ്​. അത്​ കൃത്യമായി വയനാട്ടിൽ നിർവഹിച്ചു -അദ്ദേഹം പറഞ്ഞു.

റിയാദിലെ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സർഗ സന്ധ്യയിൽ പ​ങ്കെടുക്കാൻ എത്തിയതാണ്​ ഇരുവരും. പ്രവാസികളായ എഴുത്തുകാർ ജോസഫ് അതിരുങ്കലി​ന്റെ ‘മിയ കുൾപ്പ’ നോവലിന്റെ സൗദി തല പ്രകാശനവും സബീന എം. സാലിയുടെ ‘ലായം’ നോവലി​ന്റെ മൂന്നാം പതിപ്പ്​ പ്രകാശനവും നിർവഹിച്ചു. വാർത്താസമ്മേളനത്തിൽ നേതാക്കൾക്കൊപ്പം ജോസഫ് അതിരുങ്കൽ, വിനോദ്​, മുഹമ്മദ് സാലി, അഷ്‌റഫ് മുവാറ്റുപുഴ എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Binoy Viswam
News Summary - Binoy Viswam on Left Front unity
Next Story