ബയോമെട്രിക് വിവരങ്ങൾ അതത് രാജ്യങ്ങളിൽ രേഖപ്പെടുത്തൽ സംവിധാനം തുനീഷ്യയിലും
text_fieldsജിദ്ദ: ഹജ്ജ്, ഉംറ തീർഥാടകരുടെ സുപ്രധാന ബയോമെട്രിക് വിവരങ്ങൾ അതത് രാജ്യങ്ങളിൽ രേഖപ്പെടുത്തുന്ന സംവിധാനം തുനീഷ്യയിലും ആരംഭിച്ചു. സ്മാർട്ട് ഫോണുകൾ വഴി സ്വയം ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള 'സൗദി വിസ ബയോ സ്മാർട്ട് ആപ്ലിക്കേഷെൻറ' ഉദ്ഘാടനം തുനീഷ്യയിലെ സൗദി അംബാസഡർ ഡോ. അബ്ദുൽ അസീസ് ബിൻ അലി അൽസാഗർ നിർവഹിച്ചു.
തുനീഷ്യൻ മതകാര്യ മന്ത്രി ഡോ. ഇബ്രാഹിം ചൈബി, വിദേശകാര്യ മന്ത്രാലയങ്ങളിലെയും ഹജ്ജ്, ഉംറ മന്ത്രാലയങ്ങളിലെയും പ്രതിനിധികളും സന്നിഹിതരായിരുന്നു.
തീർഥാടകർക്ക് അതത് രാജ്യങ്ങളിൽനിന്ന് ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനം വിവിധ രാജ്യങ്ങളിൽ സൗദി പാസ്പോർട്ട്, ഹജ്ജ്, ഉംറ മന്ത്രാലയവും വിദേശകാര്യാലയവും ചേർന്ന് നടപ്പാക്കിവരുകയാണ്.
ഇതിനകം ബംഗ്ലാദേശ് ഉൾപ്പെടെ ചില രാജ്യങ്ങളിൽ ഇത് നടപ്പാക്കിയിട്ടുണ്ട്. സൗദി അറേബ്യ നടപ്പാക്കിയ ലോകത്തെ ആകർഷിച്ചിട്ടുള്ള മികച്ച പദ്ധതികളിലൊന്നാണ് ഈ ആപ്ലിക്കേഷനെന്ന് തുനീഷ്യൻ മതകാര്യവകുപ്പ് മന്ത്രി പറഞ്ഞു. ഇത് തീർഥാടകർക്കുള്ള ബുദ്ധിമുട്ട് ലഘൂകരിക്കും. കാലത്തിനൊത്ത് സഞ്ചരിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീർഥാടകർക്ക് സേവനം ചെയ്യാനുള്ള എല്ലാ സാധ്യതകളും സൗദി ഭരണകൂടം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും തുനീഷ്യൻ മന്ത്രി പറഞ്ഞു. സുപ്രധാന ബയോമെട്രിക് സവിശേഷതകൾ സ്വയം നടപ്പാക്കാൻ തുടങ്ങുന്ന രാജ്യങ്ങളിൽ തുനീഷ്യയെ തെരഞ്ഞെടുത്തത് ആ രാജ്യവുമായുള്ള സൗദി അറേബ്യയുടെ ബന്ധത്തിെൻറ ആഴം എടുത്തുകാണിക്കുന്നതാണെന്ന് സൗദി അംബാസഡർ പറഞ്ഞു. വിഷൻ 2030-െൻറ ഭാഗമാണ് ഈ ആപ്ലിക്കേഷൻ. ഇതിലൂടെ ഇരുഹറമുകളുടെ സേവനത്തിൽ സൗദി അറേബ്യ ഏറ്റവും മാന്യവും പരിഷ്കൃതവുമായ പ്രതിച്ഛായ പ്രതിഫലിപ്പിക്കുകയാണ്. ഇതോടെ തുനീഷ്യയിലെ ഹജ്ജ്, ഉംറ വിസകൾക്കുള്ള അപേക്ഷകർക്ക് വിസ വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കാതെ സ്മാർട്ട് ഫോണുകൾ വഴി അവരുടെ ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നും വിസകൾ ഇ-സംവിധാനം വഴി നേടാനാകുമെന്നും അംബാസഡർ പറഞ്ഞു. സൗദിയിലേക്ക് പ്രവേശിക്കുമ്പോൾ ബയോമെട്രിക് വിവരങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ഇത് പ്രവേശന കവാടങ്ങളിൽ നടപടി എളുപ്പമാക്കും. സ്മാർട്ട് ഫോണുകൾ വഴി വിസ അപേക്ഷകർക്കായി സുപ്രധാന ഫീച്ചറുകളുടെ രജിസ്ട്രേഷൻ ആദ്യമായി ഉപയോഗിക്കുന്ന രാജ്യമാണ് സൗദി അറേബ്യയെന്നും സൗദി അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.