ഹജ്ജ് ഉംറ തീർഥാടകർക്ക് ഇനി സ്മാർട്ട് ഫോണുകളിൽ ബയോമെട്രിക്ക് സംവിധാനം
text_fieldsജിദ്ദ: ഹജ്ജ് ഉംറ തീർഥാടകർക്ക് സ്മാർട്ട് ഫോണുകളിലൂടെ വിരലടയാളമടക്കമുള്ള സുപ്രധാന വ്യക്തിഗത സവിശേഷതകൾ സ്വയം രേഖപ്പെടുത്താൻ കഴിയുന്ന ബയോമെട്രിക്ക് ആപ്ലിക്കേഷൻ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഉദ്ഘാടനം ചെയ്തു. വിസ, ട്രാവൽ സൊല്യൂഷൻ കമ്പനി വഴിയാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കുന്നതിനും നടപടികൾ എളുപ്പമാക്കുന്നതിനുമുള്ള സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്നാണ് ഇങ്ങനെയുള്ള ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നത്. ഹജ്ജ് ഉംറ വിസകൾക്ക് അപേക്ഷിക്കുന്നവർക്ക് അവരുടെ രാജ്യങ്ങളിൽ നിന്ന് തന്നെ സ്മാർട്ട് ഫോണുകൾ വഴി വ്യക്തിഗത സവിശേഷതകൾ രേഖപ്പെടുത്താൻ കഴിയും. വിസ നൽകുന്ന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ട അവശ്യമില്ല. ബയോമെടിക്ക് സംവിധാനത്തിലെ രജിസ്ട്രേഷന് അനുസരിച്ച് വിസകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭിക്കുകയും ചെയ്യും. സ്മാർട്ട് ഫോൺ വഴി ബയോമെട്രിക്ക് സംവിധാനം നടപ്പിലാക്കിയതോടെ ഉംറ ഹജ്ജ് വിസ നടപടികൾ കൂടുതൽ എളുപ്പമാകും.
ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എൻജിനീയർ വലീദ് ബിൻ അബ്ദുൽ കരീം അൽഖുറൈജി, എക്സിക്യൂട്ടീവ് കാര്യ അസിസ്റ്റൻറ് അബ്ദുൽ ഹാദി അൽമൻസൂരി, വിദേശകാര്യാലയത്തിലെ കോൺസുലർ കാര്യ അണ്ടർ സെക്രട്ടറി അംബാസഡർ തമീം അൽദോസരി എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.