സൗദിയിൽ നിന്നുള്ള മുട്ടക്കും കോഴിയിറച്ചിക്കും യു.എ.ഇയിൽ വിലക്ക്
text_fieldsദുബൈ: പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് സൗദിഅറേബ്യയിൽ നിന്ന് കോഴിയിറച്ചിയും മുട്ടയും ഇറക്കുമതി ചെയ്യുന്നത് യു.എ.ഇ. നിരോധിച്ചു. എല്ലാത്തരം പക്ഷികളെയും കുഞ്ഞുങ്ങെളയും കൊണ്ടുവരുന്നതും ഭക്ഷണത്തിനായോ കുഞ്ഞുങ്ങളെ വിരിയിക്കാനായോ മുട്ടകൾ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. പരിസ്ഥിതി, കാലവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറെപ്പടുവിച്ചത്. മാരകമായ എച്ച്5എൻ8 ഇനത്തിൽ പെട്ട വൈറസാണ് റിയാദിൽ വ്യാപിച്ചിരിക്കുന്നത്. ഇൗ വൈറസ് മനുഷ്യരെ ബാധിച്ചതായി സൂചനകളില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സമാനമായ എച്ച്5എൻ6 വൈറസ് ചൈനയിൽ പലർക്കും ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. എച്ച്5എൻ8 മനുഷ്യരെ ബാധിക്കാനിടയില്ലെന്നും എന്നാൽ സാധ്യത തള്ളിക്കളയാനാവില്ലെന്നും ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പ് നൽകുന്നു. കുതിരകൾക്കും തിമിംഗലങ്ങൾക്കും വരെ ബാധിച്ചേക്കാവുന്ന തരത്തിലുള്ള പക്ഷിപ്പനി വൈറസുകളെയും കണ്ടെത്തിയിട്ടുണ്ട്. 1900 ൽ ഇറ്റലിയിലാണ് ആദ്യം പക്ഷിപ്പനി കണ്ടെത്തിയത്. പിന്നീട് ഇത് ലോകം മുഴുവൻ വ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.