താറാവിൽ പക്ഷിപ്പനി കണ്ടെത്തി; റിയാദ് പക്ഷിച്ചന്ത പൂട്ടി
text_fieldsറിയാദ്: താറാവിൽ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് റിയാദിലെ പ്രധാന പക്ഷിച്ചന്ത അധികൃതർ പൂട്ടി. എച്ച് 5 എൻ 8 ഏവിയൻ ഫ്ലുവിെൻറ വൈറസുകൾ താറാവിൽ കണ്ടെത്തിയതോടെയാണ് അസീസിയയിലെ പക്ഷിച്ചന്ത അടിയന്തിരമായി പൂട്ടിയതെന്ന് പരിസ്ഥിതി, കാർഷിക മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അബാൽഖൈൽ വ്യക്തമാക്കി. ഏതാനും മാസങ്ങൾക്ക് മുമ്പ് കോഴികളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് രാജ്യവ്യാപകമായി തുടരുന്ന പതിവ് പരിശോധനക്കിടെയാണ് വൈറസ് വീണ്ടും ശ്രദ്ധയിൽ പെട്ടത്. വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും സാധാരണഗതിയിൽ അതിെൻറ ലക്ഷണങ്ങൾ താറാവുകളിൽ പുറമേ കാണാറില്ല. വിശദപരിശോധനയിലാണ് ഇപ്പോഴത്തെ രോഗബാധ കണ്ടെത്തിയത്.
പക്ഷിച്ചന്ത പൂട്ടിയതിന് പിന്നാലെ എല്ലാത്തരം പ്രവർത്തനങ്ങളും നിർത്തിവെക്കുകയും ചെയ്തു. നിലവിൽ ചന്തയിലുള്ള കോഴി, താറാവ്, മറ്റുപക്ഷികൾ എന്നിവയെ മാറ്റുന്നതും പുതിയവയെ പരിസരങ്ങളിേലക്ക് കൊണ്ടുവരുന്നതും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. കോഴി വ്യാപാരവുമായി ബന്ധപ്പെട്ടവർ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അസീസിയ ചന്തയിലേക്ക് പോകരുതെന്നും ഡോ. അബ്ദുല്ല അബാൽഖൈൽ നിർദേശിച്ചു. റിയാദ് ആക്ടിങ് ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസിെൻറ പ്രത്യേക നിർദേശത്തെതുടർന്നാണ് നടപടികൾ.
മന്ത്രാലയത്തിെൻറ റിയാദ് ശാഖ, റിയാദ് മുൻസിപ്പാലിറ്റി, ആരോഗ്യകാര്യ ഡയറക്ടറേറ്റ്, ധനകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ പ്രത്യേക കർമ പരിപാടിക്കും രൂപം നൽകിയിട്ടുണ്ട്. രോഗം പടരുന്നത് തടയാൻ എല്ലാനടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡോ. അബ്ദുല്ല അബാൽഖൈൽ അറിയിച്ചു.
ഏപ്രിൽ 17 നാണ് അവസാനത്തെ പക്ഷിപ്പനി കേസ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെ മനുഷ്യരിേലക്ക് ബാധിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷികൾക്കിടയിൽ അതിവേഗത്തിലാണ് ഇൗ രോഗം പടരുന്നത്. എന്തെങ്കിലും സംശയങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 8002470000 എന്ന നമ്പരിൽ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.