പക്ഷികളുടെ രീതിശാസ്ത്രം: ഫോട്ടോ പ്രദർശനത്തിന് തുടക്കം
text_fieldsദമ്മാം: പക്ഷികളുടെ സവിശേഷതകൾ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ച് 'ബേർഡ് ബിഹേവിയർ' ഫോ േട്ടാ എക്സിബിഷന് ദമ്മാമിൽ തുടക്കമായി. സൊൈസറ്റി ഒാഫ് കൽച്ചറൽ ആർട്സ് ഒാഡിറ്റോറിയത്തിൽ സൗദിയിലെ ബേർഡ് മോണിറ്ററിങ് ആൻഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പിെൻറ നേതൃത്വത്തിലാണ് എക്സിബിഷൻ നടക്കുന്നത്. പ്രശസ്ത ഫോ േട്ടാഗ്രാഫറും പക്ഷി സംരക്ഷകനുമായ അലി അൽമുബാറക്ക് വ്യാഴാഴ്ച ൈവകീട്ട് എക്സിബിഷെൻറ ഉദ്ഘാടനം നിർവഹിച്ചു.
പ്രദർശനം 10 ദിവസം നീണ്ടുനിൽക്കും. വിവിധ അറബ് രാജ്യങ്ങളിൽനിന്നായി 31 പക്ഷിനിരീക്ഷകരായ ഫോ േട്ടാഗ്രാഫർമാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയത്. അറേബ്യൻ ഉപദ്വീപിൽ കാണപ്പെടുന്നതും ദേശാടനത്തിനായി ഇവിടെ എത്തുന്നതുമായ നിരവധി പക്ഷികളെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് അതിെൻറ പ്രത്യേകതകളും ജീവിതശൈലികളും പകർത്തിയതാണ് ചിത്രങ്ങൾ. പക്ഷികളെക്കുറിച്ചുള്ള അറിവും നിരീക്ഷണ താൽപര്യവും അഗാധമായ ക്ഷമയുമുള്ളവർക്ക് മാത്രമേ ഇത്തരം ചിത്രങ്ങൾ പകർത്താൻ കഴിയുകയുള്ളൂവെന്ന് ആർട്ട് ആൻഡ് കൾച്ചറൽ സെൻററിെൻറ ഡയറക്ടർ യുസുഫൽ ഹർബി പറഞ്ഞു.
ഇവരെല്ലാം കേവലം ഫോട്ടോഗ്രാഫർ മാത്രമല്ലെന്നും പക്ഷികളെ നിരീക്ഷിക്കുകയും പഠിക്കുകയും അതിനെ സംരക്ഷിക്കുന്നതിനുളള ഇടപെടലുകൾ നടത്തുന്നവരുമാ െണന്ന് പ്രദർശനം സംഘടിപ്പിക്കുന്ന ബേർഡ് മോണിറ്ററിങ് ആൻഡ് പ്രൊട്ടക്ഷൻ ഗ്രൂപ് മേധാവി ഫോട്ടോഗ്രാഫർ മുഹമ്മദ് അൽസായർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.