പ്രവാസിക്ക് കൂര പണിയാൻ ബിരിയാണി ചലഞ്ച് നടത്തി യൂത്ത് ഇന്ത്യ
text_fieldsറിയാദ്: സ്വന്തമായൊരു വീടെന്ന പ്രവാസിയുടെ സ്വപ്നം യഥാർഥ്യമാക്കാൻ ബിരിയാണി ചലഞ്ച് നടത്തി യൂത്ത് ഇന്ത്യ റിയാദ് ഘടകം. 2,500 ബിരിയാണികൾ കണ്ടെയ്നറുകളിൽ പാക്ക് ചെയ്ത് മുൻകൂട്ടി പണം നൽകിയവരുടെ താമസസ്ഥലത്ത് എത്തിച്ചുകൊടുത്തായിരുന്നു ചലഞ്ച് പൂർത്തിയാക്കിയത്. മാസ്റ്റർ ഷെഫ് കുഞ്ഞിപ്പുവിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയോടെ ആരംഭിച്ച ബിരിയാണി പാചക വിതരണ പ്രവർത്തനങ്ങൾ പിറ്റേന്ന് ഉച്ചയോടെ പര്യവസാനിച്ചു.
ഇരുനൂറോളം യൂത്ത് ഇന്ത്യ, തനിമ വളൻറിയർമാരാണ് പ്രവർത്തനശൈലിയുമായി രംഗത്തിറങ്ങിയത്. ഒരുമാസം നീണ്ടുനിന്ന ഒരുക്കവും ജനസമ്പർക്ക പരിപാടികൾക്കുമൊടുവിലാണ് ഈ ഉദ്യമത്തിന് ശുഭപര്യവസാനമായത്. പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ച വളൻറിയർമാരെയും പ്രായോജകരെയും സഹകരിച്ചവരെയും യൂത്ത് ഇന്ത്യ പ്രസിഡന്റ് അഷ്ഫാഖ് കക്കോടി, തനിമ നേതാക്കളായ സദ്റുദ്ദീൻ കീഴിശ്ശേരി, തൗഫീഖ് റഹ്മാൻ എന്നിവർ അഭിനന്ദിച്ചു.
അബ്ദുൽ അസീസ് വെള്ളില, ശിഹാബ് കുണ്ടൂർ, നജാത്തുല്ല, ഖലീൽ അബ്ദുല്ല, ആസിഫ് കക്കോടി, റിഷാദ് എളമരം, അംജദ് അലി, അയ്യൂബ് താനൂർ തുടങ്ങിയവർ ബിരിയാണി തയാറാക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റെനീസ്, ഷാനിദ് അലി, ബാരിഷ്, ഹിഷാം അബൂബക്കർ, ഫഹീം ഇസ്സുദ്ദീൻ, മന്നു എന്നിവർ ഭരണനിർവഹണ ചുമതലകൾ നിർവഹിച്ചു. സിദ്ദിഖ് ബിൻ ജമാൽ, സിനി ഷാനവാസ്, സിദ്ദീഖ്, അമീൻ, മനാഫ്, അസീം ലബ്ബ, അസ്ലം, അഡ്വ. ഷാനവാസ്, സലീം മാഹി, ഷബീർ അഹ്മദ്, ഷിനോജ് അലി, ഖലീൽ പൊന്നാനി തുടങ്ങി നിരവധി പേർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.