'സീഫി'െൻറ നേതൃത്വത്തിൽ വനിത അഭയകേന്ദ്രത്തിൽ പുതപ്പുകൾ വിതരണം ചെയ്തു
text_fieldsദമ്മാം: ദമ്മാം അഭയകേന്ദ്രത്തിൽ കഴിയുന്ന വനിതകൾക്കായി സൗദി എറണാകുളം എക്സ്പാട്രിയേറ്റ് ഫെഡറേഷെൻറ നേതൃത്വത്തിൽ കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു. രാജ്യത്ത് ശൈത്യകാലം ശക്തിപ്രാപിക്കുന്നു എന്ന വാർത്ത വന്ന ഉടൻ അഭയകേന്ദ്രത്തിലും ജയിലിലും കമ്പിളി പുതപ്പുകൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി ബ്ലാങ്കറ്റ് ചലഞ്ച് നടത്തിയാണ് കമ്പിളി പുതപ്പുകൾ ശേഖരിച്ചത്.
വളരെയേറെ കമ്പിളി പുതപ്പുകൾ സീഫ് അംഗങ്ങൾ നേരിട്ടും മറ്റു ജില്ലക്കാരിൽനിന്നുമെല്ലാം ശേഖരിച്ചു എക്സിക്യൂട്ടിവ് അംഗങ്ങളെ ഏൽപിക്കുകയായിരുന്നു. താമസരേഖകൾ ശരിപ്പെടുത്താനുള്ള കാലതാമസം കാരണം നാടുകടത്തൽ കേന്ദ്രത്തിൽ അകപ്പെട്ടുപോയ വനിതകൾക്കുള്ള കമ്പിളി പുതപ്പു വിതരണം അഭയകേന്ദ്രം മേധാവി അബ്ദുറഹ്മാൻ അൽ ഹമാദിയുടെ സാന്നിധ്യത്തിൽ നടന്നു. തടവുകാർക്കുള്ള കമ്പിളി പുതപ്പുകൾ ദമ്മാം ജയിലിലും എത്തിച്ചു. വനിതകൾക്കായുള്ള അഭയകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടനും എക്സിക്യൂട്ടിവ് കുടുംബാംഗങ്ങളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.