ഗസ്സ: സൗദി കിരീടാവകാശിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനും കൂടിക്കാഴ്ച നടത്തി
text_fieldsജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദയിൽ നടന്ന കൂടിക്കാഴ്ചയിൽ ഗസ്സ സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഗസ്സയിലെ സൈനിക നടപടി നിർത്തിവെക്കുന്നതിനും സുരക്ഷ ഉറപ്പാക്കാനും മാനുഷിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാനും നടക്കുന്ന ശ്രമങ്ങളെ ഇരുവരും അവലോകനം ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഉഭയകക്ഷി ബന്ധവും സംയുക്ത സഹകരണ മേഖലകളെയും കുറിച്ച് ചർച്ച ചെയ്തു.
നേരത്തെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആൻറണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗസ്സയിലെയും റഫയിലെയും സ്ഥിതിഗതികളും അടിയന്തര വെടിനിർത്തലിെൻറ ആവശ്യവും ഇരുവരും ചർച്ച ചെയ്തു. ഗസ്സയിൽ അടിയന്തര മാനുഷിക സഹായം ഉറപ്പാക്കാൻ സൗദി വിദേശകാര്യ മന്ത്രി ബ്ലിങ്കനുമായി ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സ അക്രമണം അവസാനിപ്പിക്കുന്നതിനുള്ള സന്ധി ചർച്ചക്കാണ് ബ്ലിങ്കൻ ബുധനാഴ്ച സൗദി അറേബ്യയിലെത്തിയത്. ഫലസ്തീനിൽ ഇസ്രായേൽ ആക്രമം തുടങ്ങിയ ശേഷം മധ്യപൂർവേഷ്യയിലേക്ക് ബ്ലിങ്കൻ നടത്തുന്ന ആറാമത്തെ പര്യടനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.