രക്തദാനവും ആരോഗ്യ പ്രവർത്തകരെ ആദരിക്കലും
text_fieldsഅൽഖോബാർ: ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് അക്രബിയ ഏരിയ കെ.എം.സി.സി അൽഖോബാറിൽ രക്തദാന ക്യാമ്പും, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. അക്രബിയയിലുള്ള കിങ് ഫഹദ് യൂനിവേഴ്സിറ്റി രക്തബാങ്കിൽ നാൽപതോളം വരുന്ന പ്രവർത്തകർ രക്തം നൽകി.
പ്രവിശ്യ സെൻട്രൽ കമ്മിറ്റി നേതാക്കളായ ഖാദി മുഹമ്മദ് സാഹിബ്, ഇക്ബാൽ ആനമങ്ങാട്, സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ എന്നിവർ ചേർന്ന് രജിസ്‌ട്രേഷൻ നടപടികൾക്ക് തുടക്കം കുറിച്ചു. അമീൻ ഈരാറ്റുപേട്ട, സലാം താനൂർ, ഇസ്മായിൽ പുള്ളാട്ട്, അൻവർ ഷാഫി വളാഞ്ചേരി, മുസ്തഫ അമ്മിനിക്കാട്, സകരിയ കോഴിക്കോട്, റാഷിദ് തിരൂർ, സകരിയ കണ്ണൂർ, ഇർഷാദ് ഇരുമ്പ്ചോല, ആസിഫ് കൊണ്ടോട്ടി, ഗഫൂർ വയനാട്, നൗഫൽ കണ്ണൂർ, റസാഖ് ചോലക്കര, അമീർ എന്നിവർ നേതൃത്വം നൽകി.
ഏറ്റവും വലിയ ദാനമായ രക്തദാനത്തിലൂടെ കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന് കിങ് ഫഹദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ അധികാരികൾ അറിയിച്ചു. അൽഖോബാർ കെ.എം.സി.സി ജീവ കാരുണ്യ വിഭാഗം കൺവീനർ അമീൻ ഈരാറ്റുപേട്ടയുടെ അധ്യക്ഷതയിൽ ആരോഗ്യപ്രവർത്തകരെ ആദരിക്കൽ ചടങ്ങ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. ഡോ. അമൽ അൽ ഒദൈനി, ഡോ. അവാതിഫ് അൽ നാഫി, ഡോ. അബ്ദുറഹ്മാൻ അൽ ഗാംദി, നദ അൽ സഹ്റാനി, അസ്മ അൽ മുബാറക്, ഇബിതിഹാൽ അൽ ഹവാജ്, പാർഥിപൻ സുബ്രമണി, തുടങ്ങി ആരോഗ്യ പ്രവർത്തകർക്ക് കെ.എം.സി.സിയുടെ മെമന്റോ കൈമാറി. നവാഫ് ഖാദി സ്വാഗതവും, ഇർഷാദ് ഇരുമ്പുചോല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.