പുതു വർഷത്തിൽ ജിദ്ദ നവോദയ രക്തദാന ക്യാമ്പ് നടത്തി
text_fieldsജിദ്ദ: ജിദ്ദ നവോദയ കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പുതുവർഷത്തിൽ പുതു ചരിത്രം കുറിച്ച് ജിദ്ദ നവോദയയുടെ നൂറുകണക്കിന് പ്രവർത്തകർ ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ നടന്ന ക്യാമ്പിൽ രക്തദാനം നടത്തി. ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫിർ ഹസ്സൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. മഹ ബദവി മുഖ്യാതിഥിയായിരുന്നു. ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം ജാസിം അബു ആശംസകൾ നേർന്നു.
നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, സി.എം. അബ്ദുൽ റഹിമാൻ, ശിഹാബ് ജലീൽ ഉച്ചാരക്കടവ്, അബ്ദുല്ല മുല്ലപ്പള്ളി, ആസിഫ് കരുവാറ്റ, ഹസ്സൻ, ജുനൈസ്, അമീൻ, ബിനു, നൗഷാദ്, നവോദയ പ്രവർത്തകരും ആശുപത്രി നഴ്സുമാരുമായ ബെൻസി ബൈജു, ഷിംല തുടങ്ങിയവർ നേതൃത്വം നൽകി. നവോദയക്ക് കിങ് അബ്ദുൽ അസീസ് ആശുപത്രി ബ്ലഡ് ബാങ്ക് ഡയറക്ടറേറ്റ് പ്രശംസപത്രം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.