സൗദി ദേശീയദിനത്തിൽ വിഖായ പ്രവർത്തകർ രക്തദാനം നടത്തി
text_fieldsജിദ്ദ: സൗദി അറേബ്യയുടെ 91ാം ദേശീയദിനം പ്രമാണിച്ച് വിഖായ വളൻറിയർമാർ രക്തദാനം നടത്തി. മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലാണ് രക്തദാനം നിർവഹിച്ചത്. ഇതാദ്യമായിട്ടാണ് വിഖായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. വിഖായ പ്രവർത്തകരായ ഷൗക്കത്ത് കരുവാരക്കുണ്ട്, മുഹമ്മദ് അബ്ദുൽ ബാസിത്, അബ്ദുന്നാസർ, ഈസ മുഹമ്മദ് കാളികാവ്, യൂനുസ്, നജ്മുദ്ദീൻ പാണ്ടിക്കാട് തുടങ്ങിയവരാണ് രക്തദാനം നടത്തിയത്. സമസ്ത ഇസ്ലാമിക് സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന വിഖായ പ്രവർത്തകർ മുൻ വർഷങ്ങളിൽ ഹജ്ജ് വേളയിൽ ഹാജിമാർക്ക് സേവനം നൽകിയിരുന്നു. ഹജ്ജ് സേവനരംഗത്ത് സജീവമായ വിഖായ പ്രവർത്തകർ രക്തദാനം ഉൾപ്പെടെ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഇടപെടൽ നടത്തുമെന്ന് ഭാരവാഹികളായ സൽമാനുൽ ഫാരിസ് ദാരിമി ആനക്കയം, നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി, ഷബീർ ഊരകം, ഈസ കാളികാവ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.