സൗദി ദേശീയദിനത്തില്‍ രക്തസമര്പ്പണവുമായി ജിദ്ദ കെ.എം.സി.സി
text_fieldsജിദ്ദ: സൗദി അറേബ്യയുടെ ദേശീയ ദിനാചരണത്തിെൻറ ഭാഗമായി ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാനം സംഘടിപ്പിച്ചു. ജിദ്ദ കിങ് ഫഹദ് ആശുപത്രി ബ്ലഡ് ബാങ്കിലും കിങ് അബ്ദുൽ അസീസ് മെഡിക്കല്‍ സിറ്റിയിലുമായി നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകർ രക്തം ദാനം നൽകി. 'അന്നം നല്കുന്ന നാടിന് ജീവ രക്തം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പൂർണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരുന്നു രക്തദാനം. മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്ത 200ഒാളം കെ.എം.സി.സി പ്രവര്‍ത്തകർ രക്തദാനം നടത്തി.
കിങ് ഫഹദ് ആശുപത്രി ജനറല്‍ ഡയറക്ടർ മുഹമ്മദ് ബാജുബര് ഉദ്ഘാടനംചെയ്തു. അസിസ്റ്റൻറ് ഡയറക്ടർ ഡോ. ഹാനി ജമീല്‍, ഡയറക്ടർമാരായ കാസിര്‍ അൽഗാംദി, സൂപ്പർവൈസര്‍ മുഹമ്മദ് സാദിഖ് എന്നിവർ സംബന്ധിച്ചു. ആശുപത്രി അധികൃതർ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി അരിമ്പ്ര അബൂബക്കര്‍, ട്രഷറര്‍ അന്‍വര്‍ ചേരങ്കയ്, ചെയര്മാന് നിസാം മമ്പാട്, വൈസ് പ്രസിഡൻറുമാരായ വി.പി. മുസ്തഫ, എ.കെ. ബാവ, അബ്ദുല്ല പാലേരി, സെക്രട്ടറിമാരായ ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍, നാഷനല്‍ കമ്മിറ്റി അംഗം മജീദ് പുകയൂര്‍, അബ്ദുല്ല ഹിറ്റാച്ചി, ജലീല്‍ ഒഴുകൂര്‍, പാണ്ടിക്കാട് മുഹമ്മദ് കുട്ടി, ലത്തീഫ് കൊന്നോല, നിജില്‍ എന്നിവര്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.