അസീർ ഇന്ത്യൻ അസോസിയേഷൻ രക്തദാനം സംഘടിപ്പിച്ചു
text_fieldsഅബഹ: സൗദിയുടെ ദേശീയദിനത്തോടനുബന്ധിച്ച് അസീർ ഇന്ത്യൻ അസോസിയേഷൻ സൗദി ആരോഗ്യവകുപ്പുമായി സഹകരിച്ച് അസീർ സെൻട്രൽ ആശുപത്രിയിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 50ഓളം പേർ പങ്കെടുത്തു. രാവിലെ എട്ടിന് ആരംഭിച്ച ക്യാമ്പ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ സൂരജ് മാൽ ഉദ്ഘാടനം ചെയ്തു. വൈസ് കോൺസൽ കാഞ്ചൻ സൂരജ്, അസീർ ആശുപതി ഡയറക്ടർ ഡോ. അലി ബിൻ സയീദ് മസ്തൂർ, നഴ്സിങ് ഡയറക്ടർ വിദ്യ രാധാകൃഷ്ണൻ, ബ്ലഡ് ബാങ്ക് ഡയറക്ടർ ഇബ്രാഹിം മുഹയ്യ, എച്ച്.ആർ. ഡയറക്ടർ ഫാരിസ് അൽഖഹ്താനി തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
ഒ.ഐ.സി.സി, ഇന്ത്യൻ ഓവർസീസ് ഫോറം, കെ.എം.സി.സി, തമിഴ് സംഘം, തമിഴ് പ്രവാസി കലഷര സംഘം, യു.പി. പ്രവാസി അസോസിയേഷൻ തുടങ്ങിയ സംഘടനാ പ്രതിനിധികളും ഭാരവാഹികളും പങ്കെടുത്തു. പ്രകാശൻ നാദാപുരം, സയിദ് താസിം, പ്രജീഷ് കണ്ണൂർ, റസാഖ് കിണാശേരി, ഡോ. ആനന്ദ്, അനിൽ വർക്കല, ബിനു ജോസഫ്, അബ്ദുൽ ബാരി തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു. അസീർ ഇന്ത്യൻ അസോസിയേഷൻ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബിജു കെ. നായർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.