നടുക്കടലിൽ ബോട്ടിന് തീപിടിച്ചു: നാല് ഇന്ത്യക്കാരെ സുരക്ഷ സേന രക്ഷപ്പെടുത്തി
text_fieldsജിദ്ദ: നടുക്കടലിൽ കത്തിയ ബോട്ടിൽനിന്ന് നാല് ഇന്ത്യക്കാരെ കിഴക്കൻ മേഖല ഖഫ്ജി ഏര ിയ അതിർത്തിസേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഖഫ്ജി ഏരിയ ബോ ർഡർ സെക്യൂരിറ്റിയാണ് ദമ്മാമിലെ സർച് ആൻഡ് റെസ്ക്യൂ കേന്ദ്രത്തിലേക്ക് വിവരം അറിയിച്ചതെന്ന് കിഴക്കൻമേഖല ബോർഡർ സേന വക്താവ് കേണൽ അബ്ദുൽ മലിക് ബിൻ അബ്ദുൽ അസീസ് പറഞ്ഞു.
ബോർഡർ സേന നിരീക്ഷണം നടത്തുന്നതിനിടയിലാണ് മർകസ് മുനീഫക്ക് വടക്ക് കിഴക്ക് ഏകദേശം എട്ട് മൈൽ അകലെ ഉല്ലാസബോട്ടിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. നാലുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഉടനെ ആവശ്യമായ സഹായങ്ങൾ നൽകുകയും ബോട്ടിലുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു. ആർക്കും പരിക്കില്ല. കടലിൽ പോകുന്നവർ ബോട്ടിെൻറ സുരക്ഷ ഉറപ്പുവരുത്തണമെന്നും സമയബന്ധിതമായി നടത്തേണ്ട റിപ്പറയിങ് ജോലികൾ പൂർത്തിയാക്കിയിരിക്കണമെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.