യു.പി സ്വദേശി സാബിർ ശൈഖിന്റെ മൃതദേഹം ഖബറടക്കി
text_fieldsയാംബു: ഹൃദയാഘാതം മൂലം ഈ മാസം 12 ന് യാംബുവിൽ നിര്യാതനായ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. യു.പിയിലെ ലഖ്നൗ, മൊഗൽപുര സ്വദേശിയായ മുഹമ്മദ് സാബിർ ശൈഖിന്റെ (49) മൃതദേഹമാണ് സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ സാന്നിധ്യത്തിൽ യാംബു ടൗൺ സുലൈബാനി മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാര ശേഷം ടൗൺ ‘ശാത്തി മഖ്ബറ’യിൽ തിങ്കളാഴ്ച രാത്രി ഖബറടക്കിയത്. യാംബു സ്റ്റീൽ കമ്പനിയിൽ വെൽഡറായി ഒന്നര പതിറ്റാണ്ട് ജോലി ചെയ്തിരുന്ന സാബിറിന് യാംബുവിലെ മലയാളി സമൂഹവുമായി നല്ല സൗഹൃദബന്ധമുണ്ടായിരുന്നു.
ഭാര്യ: സൈറ ഖാത്തൂൻ. മക്കൾ: ഇംറാൻ ഖാൻ, അംജദ് യാസീൻ ഖാൻ. ഖബറടക്കവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ യാംബു സ്റ്റീൽ കമ്പനി അധികൃതരും സി.സി.ഡബ്ല്യു.എ അംഗവും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ചെയർമാനുമായ മുസ്തഫ മൊറയൂർ, ഹുസൈൻ പത്തൂർ കൊടിഞ്ഞി എന്നിവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.