Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ടര മാസം റിയാദിലെ...

രണ്ടര മാസം റിയാദിലെ മോർച്ചറിയിൽ; ഇന്ത്യക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞ മൃതദേഹം നാട്ടിലയച്ചു

text_fields
bookmark_border
രണ്ടര മാസം റിയാദിലെ മോർച്ചറിയിൽ; ഇന്ത്യക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞ മൃതദേഹം നാട്ടിലയച്ചു
cancel

റിയാദ്: രണ്ടര മാസമായി റിയാദിലെ ആശുപത്രിയിൽ കിടന്ന അജ്ഞാത ജഡം ഇന്ത്യാക്കാരന്റേതാണെന്ന്​ തിരിച്ചറിഞ്ഞ്​ ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും ചേർന്ന്​ നാട്ടിലേക്ക്​ അയച്ചു. മൻഫുഅയിലെ അൽ-ഈമാൻ ആശുപത്രി മോർച്ചറിയിൽ കിടന്ന പഞ്ചാബിലെ പഞ്ചാവർ കുർദ്, താം തരൺ സ്വദേശിയായ സറബ്ജിത് സിങ്ങി​ന്റെ മൃതദേഹമാണ്​ ഒരുപാട്​ കടമ്പകൾ കടന്ന്​ നാട്ടിൽ ഉറ്റവരുടെ അടുത്തെത്തിയത്​.​

രോഗബാധിതനായി ആശുപത്രിയിൽ ചികിത്സ തേടിയ സറബ്ജിത് സിങ് ആഗസ്​റ്റ്​ 20-നാണ്​​ മരിച്ചത്​. ഇഖാമയോ പാസ്​പോർ​ട്ടോ അടക്കം ഒരു ഔദ്യോഗിക രേഖയും കൈയ്യിലുണ്ടായിരുന്നില്ല. ഏത്​ രാജ്യക്കാരനാണെന്ന്​ പോലും അറിയാൻ കഴിയാഞ്ഞതിനാൽ അജ്ഞാതൻ എന്ന ലേബലിൽ മോർച്ചറിയിലേക്ക്​ മാറ്റപ്പെട്ടു. ആശുപത്രി അധികൃതരിൽനിന്ന്​ കിട്ടിയ റിപ്പോർട്ട്​ പ്രകാരം ശിഫ പൊലീസ് മൃതദേഹത്തി​ന്റെ വിരലടയാളം ശേഖരിച്ച്​ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യൻ പൗരനാണെന്നും പഞ്ചാബ്​ സ്വദേശി സറബ്ജിത്​ സിങ്ങാണെന്നും​ തിരിച്ചറിഞ്ഞത്​.

ആശുപത്രിയിൽനിന്ന്​ വിവരം കിട്ടിയതി​നെ തുടർന്ന്​ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വളൻറിയറും കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാനുമായ റഫീഖ്​ പുല്ലൂർ മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മുൻകൈയെടുത്തു. റിയാദിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സറബ്ജിത് സിങ്ങി​ന്റെ നാട്ടിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട്​ മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടികളിലേക്ക്​ കടന്നു.

ഈ ഘട്ടത്തിലാണ് ജഡത്തെ ചൂഴ്​ന്ന്​​ ഒരുപാട്​ നിയമപ്രശ്​നങ്ങളുണ്ടെന്ന്​ അറിയുന്നത്​. സൗദി പാസ്​പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റിന്റെ രേഖയിൽ സറബ്ജിത് സിങ്ങിന്റെ സ്റ്റാറ്റസ് സൗദിക്ക് പുറത്ത് എന്നായിരുന്നു. നാടുകടത്തൽ (തർഹീൽ) കേന്ദ്രവുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ വിസ സംബന്ധിച്ച് ചില നിയമപ്രശ്നങ്ങളുണ്ടെന്ന് മനസിലായി. സൗദിയിൽ നേരത്തെ ജോലി ചെയ്തിരുന്ന ഇയാൾ ആ വിസ റദ്ദാക്കി നാട്ടിൽ പോയശേഷം പുതിയ വിസയിൽ തിരിച്ചെത്തിയതായിരുന്നത്രെ. ഈ നിയമപ്രശ്നങ്ങളെല്ലാം പരിഹരിച്ച് മൃതദേഹം നാട്ടിൽ അയക്കാനുള്ള അടുത്ത നടപടിയിലേക്ക് കടന്നപ്പോൾ അടുത്ത പ്രശ്നം ഉയർന്നുവന്നു. ഇയാളുടെ പേരിൽ റിയാദ് ക്രിമിനല്‍ കോടതിയിലും പൊലീസിലുമായി അഞ്ച് കേസുകള്‍. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വിവിധ സൗദി കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് ആ കേസുകളെല്ലാം തീർപ്പാക്കി എല്ലാ തടസ്സങ്ങളും നീക്കി.

തുടർന്ന് നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു. എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി അമൃത്സർ വിമാനത്താവളത്തിലാണ് എത്തിച്ചത്. സഹോദരന്‍ സത്നാം സിങ് മൃതദേഹം ഏറ്റുവാങ്ങി സ്വദേശമായ താം തരണിൽ സംസ്കരിച്ചു.

death_surbar sing_1

ഫോട്ടോ: സറബ്ജിത് സിങ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabRiyadhindia
Next Story