മത്സ്യബന്ധനത്തിനിടെ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsജിസാൻ: മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം കടലിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കടലൂർ ജില്ലയിലെ പുതുപ്പേട്ട, സുനാമി നഗർ സ്വദേശി മഹാദേവന്‍റെ (55) മൃതദേഹമാണ് ജീസാനിൽനിന്ന് ജിദ്ദ, ദുബൈ, ചെന്നൈ വഴി നാട്ടിൽ എത്തിച്ചത്.
മൂന്ന് വർഷമായി ജീസാനിൽ ഈസ മുഹമ്മദ് ഈസ സമക്കി എന്ന മത്സ്യബന്ധന സ്ഥാപനത്തിൽ മത്സ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. ഭാര്യ: ഇന്ദിര. മക്കൾ: മഹാദേവി, മധുമിത. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഇന്ത്യൻ കൽച്ചറൽ ഫൗണ്ടേഷൻ (ഐ.സി.ഫ്) ജിസാൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ താഹ കിണാശ്ശേരി, സിറാജ് കുറ്റ്യാടി, മുഹമ്മദ് സ്വാലിഹ് കാസർകോട്, ഹാരിസ് പട്ള, നാസർ കല്ലായി, റഹനാസ് കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി.
മഹാദേവന്‍റെ സഹപ്രവർത്തകൻ ജനഗ ബൂപതിയും സഹായ സഹകരണവുമായി കൂടെയുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും വേഗം മൃതദേഹം നാട്ടിൽ എത്തിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും ബന്ധുക്കളും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.