റിയാദിൽ കോവിഡ് ബാധിച്ച് മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
text_fieldsറിയാദ്: കോവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം റിയാദിന് സമീപം സംസ്കരിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി കളത്തില്‍ ചന്ദ്രെൻറയും പ്രേമയുടെയും മകന്‍ ബിനോയ് ചന്ദ്രെൻറ (50) മൃതദേഹമാണ് റിയാദിൽ നിന്നും 240 കിലോമീറ്റർ അകലെ ദവാദ്മിയിൽ സംസ്കരിച്ചത്.
25 വര്‍ഷത്തിലേറെയായി സൗദിയിൽ പ്രവാസിയായ ബിനോയ് ചന്ദ്രന്‍ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. അല്‍മറായി തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ലേഖ, വിദ്യാർഥികളായിരുന്ന ആദിത്യ, അഭിമന്യു, ആരാധ്യ എന്നിവരോടൊപ്പം കുടുംബസമേതം റിയാദിലായിരുന്നു താമസിച്ചിരുന്നത്.
കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മൃതദേഹം സംസ്കരിക്കാൻ കാലതാമസം നേരിടുമെന്നതിനാൽ റിയാദിലുള്ള കുടുംബത്തെ നാട്ടില്‍ അയക്കുന്നതും വൈകുമെന്ന് മനസിലാക്കി സാമൂഹിക പ്രവർത്തകർ സൗദി അധികൃതരിൽ നിന്നും പ്രത്യേക അനുമതി കരസ്ഥമാക്കിയാണ് മൃതദേഹം സംസ്കരിച്ചത്.
കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തില്‍ ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. സംസ്കാര ചടങ്ങിൽ കേളി ജീവകാരുണ്യ പ്രവർത്തകരും മറ്റു സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.