Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 2:07 AM GMT Updated On
date_range 28 Jan 2022 2:07 AM GMTജിദ്ദയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി
text_fieldsbookmark_border
camera_alt
മുഹമ്മദ്
ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദ റാബിഖിലെ റൂമിൽ ഹൃദയസ്തംഭനം മൂലം മരിച്ച കണ്ണൂർ മുട്ടം സ്വദേശി മുഹമ്മദിന്‍റെ മൃതദേഹം ഖബറടക്കി. ളുഹർ നമസ്കാരത്തിന് ശേഷം റാബിഖ് മഖ്ബറയിലാണ് ഖബറടക്കിയത്. റാബിഖിലെ ഫോളോ ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായ അദ്ദേഹം ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനാണ്. ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികൃതരും ഐ.സി.എഫ് പ്രവർത്തകരായ അബ്ബാസ് ചെങ്കാനി, നസീർ മുതുകുറ്റി എന്നിവരും ചേർന്ന് പൂർത്തിയാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story